തടവിലാക്കപ്പെട്ട പുരുഷന്മാർ വേട്ടയാടുന്നു; അഫ്ഗാനിസ്ഥാനിലെ വനിതാ ജഡ്ജിമാർ വധ ഭീഷണിയില്‍

കാബൂൾ: അഫ്ഗാനിസ്ഥാനിലെ 250 വനിതാ ജഡ്ജിമാർ തങ്ങളുടെ ജീവനെ ഭയപ്പെടുന്നതായി റിപ്പോര്‍ട്ട്. കാരണം, ഒരിക്കൽ അവര്‍ ജയിലിലടച്ച പുരുഷന്മാരെ താലിബാൻ മോചിപ്പിച്ചു.

സമീപ ആഴ്ചകളിൽ ചില വനിതാ ജഡ്ജിമാർക്ക് അഫ്ഗാനിസ്ഥാനില്‍ നിന്ന് പലായനം ചെയ്യാൻ കഴിഞ്ഞപ്പോൾ, ഭൂരിഭാഗവും ഉപേക്ഷിക്കപ്പെട്ടു. അവർ ഇപ്പോഴും രക്ഷപ്പെടാൻ ശ്രമിക്കുകയാണെന്നാണ് പുറത്തുവരുന്ന വാര്‍ത്തകള്‍. സുപ്രീം കോടതിയിലെ രണ്ട് വനിതാ ജസ്റ്റിസുമാരെ ജനുവരിയിൽ വധിച്ചു.

ഇപ്പോൾ, താലിബാൻ രാജ്യത്തുടനീളമുള്ള തടവുകാരെ മോചിപ്പിച്ചു. അത് “വനിതാ ജഡ്ജിമാരുടെ ജീവൻ അപകടത്തിലാക്കുന്നു,” യൂറോപ്പിലേക്ക് പലായനം ചെയ്ത ഒരു അഫ്ഗാൻ വനിതാ ജഡ്ജി അജ്ഞാത സ്ഥലത്ത് നിന്ന് പറഞ്ഞു.

കാബൂളിൽ, “നാലോ അഞ്ചോ താലിബാൻ അംഗങ്ങൾ വന്ന് എന്റെ വീട്ടിലെ ആളുകളോട് ചോദിച്ചു: ‘ഈ വനിതാ ജഡ്ജി എവിടെയാണ്?’ അവരെ ഞാൻ ജയിലിൽ അടച്ചതാണ്,” തിരിച്ചറിയാൻ അനുവദിക്കരുതെന്ന് ആവശ്യപ്പെട്ട് അവർ ഒരു അഭിമുഖത്തിൽ പറഞ്ഞു.

ഇന്റർനാഷണൽ അസോസിയേഷൻ ഓഫ് വുമൺ ജഡ്ജസിലെ (ഐഎഡബ്ല്യുജെ) മനുഷ്യാവകാശ സന്നദ്ധപ്രവർത്തകരുടെയും വിദേശ സഹപ്രവർത്തകരുടെയും കൂട്ടായ സഹായത്തോടെ കഴിഞ്ഞ ആഴ്ചകളിൽ പുറത്തുവിട്ട ഒരു ചെറിയ കൂട്ടം അഫ്ഗാൻ വനിതാ ജഡ്ജിമാരിൽ ഒരാളായിരുന്നു അവർ.

അന്നുമുതൽ അവര്‍ കുടുംബാംഗങ്ങളുമായും സഹപ്രവർത്തകരുമായും ബന്ധപ്പെട്ടിരുന്നു. “അവര്‍ ഭയപ്പാടോടെയാണ് ജീവിക്കുന്നത്. അവരെ രക്ഷിച്ചില്ലെങ്കിൽ അവരുടെ ജീവൻ അപകടത്തിലാണെന്ന് അവർ എന്നോട് പറയുന്നു,” വനിതാ ജഡ്ജി പറയുന്നു.

ജഡ്ജിമാർക്ക് പുറമെ, ആയിരക്കണക്കിന് വനിതാ മനുഷ്യാവകാശ പ്രവര്‍ത്തകരും ഉണ്ടെന്ന് അഫ്ഗാൻ മനുഷ്യാവകാശ പ്രവർത്തകനായ ഹോറിയ മൊസാദിഖ് പറഞ്ഞു.

താലിബാന്‍ സ്വതന്ത്രരാക്കിയ തടവുകാർ വനിതാ ജഡ്ജിമാർ, വനിതാ പ്രോസിക്യൂട്ടർമാർ, വനിതാ പോലീസ് ഉദ്യോഗസ്ഥർ എന്നിവർക്ക് വധഭീഷണിയുമായി നടക്കുകയാണ്. ഞങ്ങൾ നിങ്ങളുടെ പിന്നാലെയുണ്ടെന്നാണ് അവര്‍ പറയുന്നത്.

Print Friendly, PDF & Email

Leave a Comment

More News