ഘോറിൽ താടി വടിക്കുന്നത് താലിബാൻ നിരോധിച്ചു

ദോഹ (ഖത്തര്‍): അഫ്ഗാനിസ്ഥാനിലെ ഘോർ പ്രവിശ്യയിലെ സഗീർ ജില്ലയിൽ താലിബാൻ നേതൃത്വത്തിലുള്ള സർക്കാരിന്റെ സെൻട്രൽ ദാർ അൽ-ഇഫ്താ കമ്മീഷനും ജൂറിസ്‌ പ്രൂഡൻഷ്യൽ, സ്പെഷ്യലൈസ്ഡ് കൗൺസിലുകളും പുരുഷന്മാര്‍ താടി വടിക്കുന്നത് നിരോധിച്ചു.

പ്രവാചകൻ മുഹമ്മദ് (സ) യുടെ ഹദീസുകൾ പ്രകാരം താടി വടിക്കുന്നത് ഹറാമാണെന്ന് (നിയമവിരുദ്ധമാണെന്ന്) പ്രവിശ്യയിലെ കമ്മീഷൻ തീരുമാനിച്ചു. താടി വടിക്കുന്നവൻ വലിയ പാപമാണ് ചെയ്യുന്നതെന്നും അവര്‍ പറഞ്ഞു.

“ഇസ്ലാമിന്റെ ഹദീസുകളുടെയും മതഗ്രന്ഥങ്ങളുടെയും പ്രവാചകൻ പറഞ്ഞതനുസരിച്ച് താടി വടിക്കുന്നത് നിയമവിരുദ്ധമാണ്, അത്തരം പ്രവൃത്തികൾ ചെയ്യുന്നയാൾ വലിയ പാപം ചെയ്യുന്നു. താടി വയ്ക്കുന്നത് ഇസ്ലാമില്‍ നിർബന്ധമാണ്,” കമ്മീഷൻ പറഞ്ഞു.

ഇതിനിടയിൽ, താലിബാൻ ഭരണം ഏറ്റെടുത്തതിനുശേഷം ഒട്ടുമിക്കവരും തങ്ങളുടെ വ്യക്തിഗത ജീവിതത്തെക്കുറിച്ചും സ്വകാര്യതയെക്കുറിച്ചും ആശങ്കാകുലരാണ്.

Print Friendly, PDF & Email

Leave a Comment

More News