ബഗ്‌ലാനിൽ 500 വിദ്യാർത്ഥികൾക്ക് കരകൗശലത്തിൽ പരിശീലനം നൽകും

കാബൂൾ | അഫ്ഗാനിസ്ഥാനിലെ ബഗ്ലാൻ പ്രവിശ്യയിൽ കരകൗശല നിർമ്മാണം പഠിപ്പിക്കുന്നതിനായി സാങ്കേതികവും തൊഴിൽപരവുമായ പരിശീലന പദ്ധതി ആരംഭിച്ചു.

ഈ പരിപാടിക്ക് കീഴിൽ, പ്രവിശ്യയിലെ 500 പെൺകുട്ടികളെയും ആൺകുട്ടികളെയും കരകൗശല വസ്തുക്കളുടെ നിർമ്മാണത്തിന്റെ വിവിധ വിഭാഗങ്ങളിൽ പരിശീലന കോഴ്സിൽ ഉൾപ്പെടുത്തും.

ബഗ്‌ലാൻ പ്രവിശ്യയുടെ തലസ്ഥാനമായ പോൾ-ഇ-ഖോമ്രി നഗരത്തിലാണ് 74,000 ഡോളർ വിലമതിക്കുന്ന പരിശീലന കോഴ്‌സ് ആരംഭിച്ചിരിക്കുന്നത്. പദ്ധതിയിൽ, 350 പെൺകുട്ടികളും 150 ആൺകുട്ടികളും ഉൾപ്പെടെ 500 വിദ്യാർത്ഥികൾക്ക് ടൈലറിംഗ്, ലെതർ എംബ്രോയ്ഡറി, എംബ്രോയ്ഡറി എന്നീ മേഖലകളിൽ തൊഴിൽ പരിശീലനം ലഭിക്കും.

മേൽപ്പറഞ്ഞ മേഖലകൾക്ക് പുറമേ, കാർ ടെക്നോളജി, പ്ലംബിംഗ് തുടങ്ങിയ മറ്റ് മേഖലകളിലും വിദ്യാർത്ഥികൾക്ക് പരിശീലനം നൽകും.

പ്രധാന ബജറ്റിന് പുറമേ, ഏഴ് മാസ കാലയളവിൽ വിദ്യാർത്ഥികൾക്ക് സ്റ്റൈപ്പെന്റും (71,000 അഫ്ഗാനികള്‍) നൽകുമെന്നും പ്രോജക്റ്റ് അധികൃതർ പറയുന്നു.

നിരവധി സ്ത്രീകൾ ഈ പദ്ധതിയില്‍ സന്തുഷ്ടരാണ്. താലിബാൻ സ്ത്രീകൾക്കും വിദ്യാഭ്യാസ-തൊഴിൽ അവസരങ്ങൾ നൽകണമെന്നും, അവർക്ക് വിദ്യാഭ്യാസത്തിനും ജോലിക്കുമുള്ള അവകാശം നിഷേധിക്കരുതെന്നും പറഞ്ഞു.

പരിശീലന പരിപാടിക്ക് വേൾഡ് ഫുഡ് പ്രോഗ്രാം (WFP) ധനസഹായം നൽകുകയും, അഫ്ഗാനിസ്ഥാൻ സോഷ്യൽ ഇംപ്രൂവ്‌മെന്റ് ഓർഗനൈസേഷൻ (ASIO) ബഗ്‌ലാൻ പ്രവിശ്യയുടെ തലസ്ഥാനമായ പോൾ-ഇ-ഖോമ്രി നഗരത്തിലെ മൂന്ന് ജില്ലകളിൽ ഒരു കാലയളവിൽ നടപ്പിലാക്കുകയും ചെയ്യുന്നു എന്നത് എടുത്തുപറയേണ്ടതാണ്.

Print Friendly, PDF & Email

Leave a Comment

More News