കെ എച്ച് എഫ് സി യുടെ പ്രതിമാസ വാർത്താ പത്രിക ‘ധർമ്മവാണി’ പ്രകാശനം ചെയ്തു

കാനഡ: കേരള ഹിന്ദു ഫെഡറേഷൻ ഓഫ് കാനഡയുടെ (KHFC) യുടെ പ്രതിമാസ വാർത്താ പത്രിക “ധർമ്മവാണി” യുടെ പ്രകാശന കർമ്മം ശനിയാഴ്ച വൈകിട്ട് 8 : 30 നു നടന്ന ചടങ്ങിൽ ഗുരു വിദ്യാസാഗർ മൂർത്തി നിർവഹിച്ചു.

കഴിഞ്ഞ ഒരു വര്‍ഷമായി കാനഡയിലെ ചെറുതും വലുതുമായ വിവിധ ഹിന്ദു കൂട്ടായ്മകളെ കോർത്തിണക്കി പ്രവർത്തിച്ചുവരുന്ന കെ എച്ച് എഫ് സിയുടെ പുതിയ കാൽവയ്പാണ് പ്രതിമാസ വാർത്താ പത്രിക. ആത്മീയ ആചാര്യന്മാരുടെ ലേഖനങ്ങൾ, കുട്ടികളുടെയും, മുതിർന്നവരുടെയും കലാപരവും, സാഹിത്യപരവും ആയ ശൃഷ്ടികൾ, ഫെഡറേഷനോട് ചേർന്ന് പ്രവർത്തിക്കുന്ന സംഘടനകളുടെയും ക്ഷേത്രങ്ങളുടെയും പ്രതിമാസ പരിപാടികൾ, ക്ഷേത്രങ്ങളും/ക്ഷേത്രകലകളും, ചരിത്ര സവിഷേതകൾ എന്നിവയാണ് പത്രികയിൽ പ്രസിദ്ധീകരിക്കുക.

ഹിന്ദു സംസ്കാരത്തിന്റെയും, സഹിഷ്ണുതയുടെയും മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുതായിരിക്കും “ധർമ്മവാണി” വാർത്താ പത്രിക എന്ന് ഭാരവാഹികൾ അറിയിച്ചു.

ചടങ്ങിൽ സംബന്ധിച്ച യു എസ്, കാനഡ എന്നിവിടങ്ങളിലെ എല്ലാ സജ്ജനങ്ങൾക്കും കെ എച്ച് എഫ് സി ഭാരവാഹികൾ നന്ദി അറിയിച്ചു.

Print Friendly, PDF & Email

Leave a Comment

More News