നെതര്‍ലാന്റ് യു.എസ് അംബാസിഡറായി ഇന്ത്യന്‍ അമേരിക്കന്‍ ഷിഫലി റസ്ഡന്‍ ഡഗ്ഗലിനെ നിയമിച്ചു

വാഷിംഗ്ടണ്‍: നെതര്‍ലാന്റിലെ യു.എസ് അംബാസിഡറായി ഇന്ത്യന്‍ അമേരിക്കന്‍ പൊളിറ്റിക്കല്‍ ആക്ടിവിസ്റ്റ് ഷിഫലി റസ്ഡന്‍ ഡഗ്ഗലിനെ അമേരിക്കന്‍ പ്രസിഡന്റ് നോമിനേറ്റ് ചെയ്തു. മാര്‍ച്ച് 11നാണ് ഇതു സംബന്ധിച്ച പ്രഖ്യാപനം പുറത്തുവന്നത്.

ഉത്തര്‍പ്രദേശിലെ ഹരിദ്വാറില്‍ ജനിച്ച ഷിഫലി ചെറുപ്രായത്തില്‍ തന്നെ അമേരിക്കയില്‍ എത്തി. ഒഹായോ സിന്‍സിയാറ്റിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം പൂര്‍ത്തികരിച്ചത്.

ഓക്‌സ്‌ഫോര്‍ഡ് മിയാമി യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദവും ന്യുയോര്‍ക്ക് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മീഡിയ എക്കോളജിയില്‍ മാസ്റ്റര്‍ ബിരുദവും കരസ്ഥമാക്കി.

ഒബാമയുടെ 2012 തിരഞ്ഞെടുപ്പില്‍ ഇന്റര്‍നാഷണല്‍ ഫിനാന്‍സ് കമ്മിറ്റി അംഗമായിരുന്നു. 2016ല്‍ ക്ലിന്റന്‍ തിരഞ്ഞെടുപ്പ് പ്രചാരണ നാഷണല്‍ അഡ്‌വൈസറി കൗണ്‍സിലംഗവും കൂടിയായിരുന്നു.

ഡി.എന്‍.സി കൗത്ത് ഏഷ്യന്‍ അമേരിക്കന്‍ ലീഡര്‍ഷിപ്പ് കൗണ്‍സില്‍ ട്രസ്റ്റി എന്ന നിലയിലും പ്രവര്‍ത്തിച്ചു. കശ്മീരി പണ്ഡിറ്റ് കുടുംബാംമായ ഇവരുടെ ഭര്‍ത്താവ് രജത് ഡഗ്ഗലാണ്. രണ്ട് മക്കളുണ്ട്.

സെനറ്റിന്റെ അംഗീകാരം ലഭിച്ചാല്‍ ഇവര്‍ നെതര്‍ലാന്റ് അംബാസിഡര്‍ ആയി ചുമതലയേല്‍ക്കും. റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്ക് സമ്മതയായ ഇവരുടെ നോമിനേഷന്‍ സെനറ്റ് അംഗീകരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

 

Print Friendly, PDF & Email

Leave a Comment

More News