മലയാള നടന്മാരില്‍ പൃഥ്വിരാജിനെ ഏറെ ഇഷ്ടപ്പെട്ടിരുന്നു എന്ന് നടി ഐശ്വര്യ ലക്ഷ്മി

നിവിൻ പോളിയുടെ നായികയായി മലയാള സിനിമയിലെത്തി, തന്റേതായ കഴിവില്‍ മലയാളി ഹൃദയങ്ങളില്‍ ഇടം പിടിച്ച താരമാണ് ഐശ്വര്യ ലക്ഷ്മി. മലയാളത്തിന് പുറമെ തെലുങ്കിലും തമിഴിലും ഐശ്വര്യ സജീവമാണ്. മണിരത്‌നം സംവിധാനം ചെയ്യുന്ന ‘പൊന്നിയിൽ സെൽവൻ’ ആണ് ഐശ്വര്യയുടെ വരാനിരിക്കുന്ന ചിത്രം. തെലുങ്ക് അരങ്ങേറ്റ ചിത്രമായ ഗോഡ്‌സെയും അണിയറയിൽ ഒരുങ്ങുകയാണ്.

തന്റെ സിനിമകളെക്കുറിച്ചും പ്രണയത്തേക്കുറിച്ചും മനസ്സു തുറക്കുകയാണ് ഐശ്വര്യ ലക്ഷ്മി. സിനിമയിൽ എത്തുന്നതിന് മുമ്പ് തന്നെ ഒരു മലയാള നടനുമായി തനിക്ക് തോന്നിയ പ്രണയത്തെ കുറിച്ച് ഐശ്വര്യ പറയുന്നു. സിനിമയിൽ എത്തുന്നതിന് മുമ്പ് ‘ക്രഷ്’ തോന്നിയ നടനുണ്ടോ എന്ന ചോദ്യത്തിന് പൃഥ്വിരാജിന്റെ പേരാണ് ഐശ്വര്യ പറഞ്ഞത്.

ചിലരുടെ പെരുമാറ്റത്തിൽ നമ്മൾ ആകർഷിക്കപ്പെടുന്നു. അത് ഒരുപക്ഷേ പ്രചോദനം കൊണ്ടുമാകാം. നമ്മള്‍ക്കത് മതിപ്പുളവാക്കും. അതിനെ പ്രണയമെന്നു വിളിക്കാനാകില്ല. മലയാളികൾ മിടുക്കരും വിമർശനാത്മകരുമാണെന്ന് ഐശ്വര്യ ഒരു അഭിമുഖത്തിൽ പറഞ്ഞു.

Print Friendly, PDF & Email

Leave a Comment

More News