കോണ്‍ഗ്രസ് രാജ്യസഭാ സ്ഥാനാര്‍ഥ സാധ്യതാപട്ടികയില്‍ ജെബി മേത്തര്‍, ലിജു, ജെയ്സണ്‍; പ്രഖ്യാപനം ശനിയാഴ്ച

ന്യൂഡല്‍ഹി: രാജ്യസഭാ സ്ഥാനാര്‍ഥിയെ കോണ്‍ഗ്രസ് ശനിയാഴ്ച പ്രഖ്യാപിച്ചേക്കും. അന്തിമ സാധ്യതാ പട്ടിക കെപിസിസി പ്രസിഡന്റ് കെ. സുധാകരന്‍ വെള്ളിയാഴ്ച ഹൈക്കമാന്‍ഡിന് കൈമാറി. മഹിളാ കോണ്‍ഗ്രസ് അധ്യക്ഷ അഡ്വ. ജെബി മേത്തര്‍, എം ലിജു, ജെയ്സണ്‍ ജോസഫ് എന്നിവരുടെ പേരാണ് പട്ടികയിലുള്ളതെന്നാണ് വിവരം. അതേസമയം അഭ്യൂഹങ്ങളിലുണ്ടായ ശ്രീനിവാസന്‍ കൃഷ്ണനെ കെപിസിസി പരിഗണിച്ചിട്ടില്ല. സ്ഥാനാര്‍ഥിത്വം സംബന്ധിച്ച് തര്‍ക്കം രൂക്ഷമായതോടെ കേരളത്തിലെ വിശദമായ ചര്‍ച്ചകള്‍ക്കൊടുവിലാണ് കെസിപിസി നേതൃത്വം പട്ടിക കൈമാറിയത്.

ആലുവ നഗരസഭ ഉപാധ്യക്ഷയായ ജെബി മേത്തര്‍ നിലവില്‍ കെ.പി.സി.സി സെക്രട്ടറിയും എ.ഐ.സി.സി അംഗവുമാണ്. തുടര്‍ച്ചയായ മൂന്നാംവട്ടമാണ് ജെബി മേത്തര്‍, നഗരസഭ കൗണ്‍സിലറാകുന്നത്. യൂത്ത് കോണ്‍ഗ്രസ് മുന്‍ ദേശീയ സെക്രട്ടറിയായിരുന്നു.

എം. ലിജുവിനായി കെ. സുധാകരന്‍ കടുംപിടിത്തം തുടരുമ്പോഴും വി.ഡി. സതീശനും കെ.സി. വേണുഗോപാലും കടുത്ത എതിര്‍പ്പിലാണ്. ഐ ഗ്രൂപ്പിന്റെ പിന്തുണ ലിജുവിനുണ്ട്. എ ഗ്രൂപ്പിനെ തൃപ്തിപ്പെടുത്താനാണ് മുന്‍ കെപിസിസി ജനറല്‍ സെക്രട്ടറിയായ ജെയ്സണ്‍ ജോസഫിനെ പട്ടികയില്‍ ഉള്‍പ്പെടുത്തിയത്. എം.എം. ഹസന്റെ പേരും പട്ടികയില്‍ ഉള്ളതായി സൂചനയുണ്ട്. സോണിയാ ഗാന്ധി മറ്റുനേതാക്കളുമായി ചര്‍ച്ചനടത്തി ശനിയാഴ്ച വൈകീട്ടോടെ സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കും.

Print Friendly, PDF & Email

Leave a Comment

More News