ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് ടെക്സാസ് ചാപ്റ്റർ പ്രവർത്തനങ്ങൾ സജീവമാക്കുന്നു

ഡാളസ്: ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് ടെക്സാസ് ചാപ്റ്റർ പ്രവർത്തനങ്ങൾ വീണ്ടും സജീവമാക്കുന്നതിന് മാർച്ച് 20 ഞായറാഴ്ച വൈകിട്ട് 5:00 മണിക്ക് പ്രസിഡന്റ് സണ്ണി മാളിയേക്കലിന്റെ അദ്ധ്യക്ഷതയിൽ ഗാർലൻഡ് ഇന്ത്യ ഗാർഡൻസിൽ ചേർന്ന പ്രവർത്തക യോഗം തീരുമാനിച്ചു. സാമൂഹിക അകലത്തെക്കുറിച്ചോ, മഹാമാരിയെക്കുറിച്ചോ ആശങ്കപ്പെടാതെയാണ് നേരത്തെ അറിയിച്ചതനുസരിച്ചു ഐ പി സി നോർത്ത് ടെക്സസ് ചാപ്റ്റർ അംഗങ്ങൾ ദീർഘ നാളുകൾക്കുശേഷം ഒത്തുകൂടുന്നതെന്നു പ്രസിഡന്റ് സണ്ണി മാളിയേക്കൽ അദ്ധ്യക്ഷ പ്രസംഗത്തിൽ ചൂണ്ടിക്കാട്ടി. ചാപ്റ്റർ സെക്രട്ടറി പി പി ചെറിയാൻ രണ്ടു വർഷത്തെ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. നിയുക്ത പ്രസിഡന്റ് സിജു വി ജോർജ് രണ്ടു വർഷത്തെ കർമ്മ പരിപാടികൾ വിശദീകരിച്ചു. നാഷണൽ കമ്മിറ്റിയുമായി സഹകരിച്ച് സംഘടനയെ ശക്തിപ്പെടുത്തുന്നതിനും, ചാപ്റ്റർ പ്രവർത്തനങ്ങൾ ക്രോഡീകരിക്കുന്നതിനും ബിജിലി ജോർജിനെ യോഗം ചുമതലപ്പെടുത്തി.

ബെന്നി ജോൺ, സാം മാത്യു, ഫിലിപ്പ് തോമസ് (പ്രസാദ്) എന്നിവർ സജീവമായി ചർച്ചകളിൽ പങ്കെടുത്തു. നിയുക്ത പ്രസിഡൻറ് സിജു ജോർജ് അടുത്ത രണ്ടു വർഷത്തെ കർമ്മ പരിപാടികൾ വിശദീകരിക്കുകയും നന്ദി പറയുകയും ചെയ്തു. മാധ്യമ രംഗത്ത് പ്രവർത്തിക്കുന്ന നിരവിധി പേർ ഡാളസിലേക്ക് ചേക്കേറിയിട്ടുണ്ട്. ചാപ്റ്ററിൽ ലഭിച്ച പുതിയ അപേക്ഷകളെല്ലാം എത്രയും വേഗം പരിഗണിക്കുന്നതായിരിക്കും എന്ന് ബിജിലി ജോർജ് അറിയിച്ചു.

നോർത്ത് ടെക്സസ് ചാപ്റ്റർ സ്ഥാപക പ്രസിഡന്റ് എബ്രഹാം തെക്കേമുറിയുടേയും, ചാപ്റ്റർ അംഗങ്ങളുടെയും ഐക്യകണ്ഠേനയുള്ള അഭ്യർത്ഥനയെ മാനിച്ച് പ്രസ് ക്ലബ്ബിന്റെ ഔദ്യോഗിക വെബ്‌സൈറ്റിൽ ചാപ്റ്ററിന്റെ പേര് നോർത്ത് ടെക്സാസ് ചാപ്റ്റർ എന്ന് പുനർനാമകരണം ചെയ്തതിനെ യോഗം നാഷണൽ കമ്മിറ്റിയെ അഭിനന്ദിച്ചു. അമേരിക്കയിലെ അറിയപ്പെടുന്ന എഴുത്തുകാരൻ എബ്രഹാം തെക്കേമുറി എഴുതിയ സ്വർണ കുരിശ് എന്ന ബുക്കിന്റെ ഇരുപത്തിയഞ്ചാം വാർഷികം വിപുലമായി സംഘടിപ്പിക്കുന്ന കാര്യങ്ങളെക്കുറിച്ചു യോഗം ചർച്ച ചെയ്തു. ടി സി ചാക്കോ സ്പോൺസർ ചെയ്ത ലഘുഭക്ഷണത്തിനു ശേഷം യോഗം സമാപിച്ചു.

Print Friendly, PDF & Email

Leave a Comment

More News