മാടപ്പള്ളിയിലെ കെ-റെയില്‍ പ്രതിഷേധം; മണ്ണെണ്ണ തളിച്ച് ഭീഷണി മുഴക്കിയ 150 പേര്‍ക്കെതിരെ കേസ്

കോട്ടയം: ചങ്ങനാശേരി മാടപ്പള്ളിയില്‍ കെ-റെയില്‍ കല്ലിടലിനെതിരെ മണ്ണെണ്ണയൊഴിച്ച് ഭീഷണി മുഴക്കിയ 150 പേര്‍ക്കെതിരെ കേസ്. സംഭവത്തിനിടെ തൃക്കൊടിത്താനം പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥ ദിവ്യാമോളുടെ കണ്ണില്‍ മണ്ണെണ്ണ വീണെന്നും കാഴ്ചയ്ക്ക് തകരാര്‍ സംഭവിച്ചുവെന്നും അധികൃതര്‍ പറയുന്നു. അതേസമയം, ഇന്ന് മുതല്‍ കോട്ടയം ജില്ലയില്‍ കല്ലിടലും സര്‍വേയും പുനരാരംഭിക്കുമെന്നാണ് വിവരം.

നട്ടാശേരി, സൂര്യകാലടിമന മേഖലകളിലാണ് ഇന്ന് സര്‍വേ സംഘമെത്തുമെന്ന് കരുതുന്നത്. നാട്ടുകാര്‍ രാവിലെ മുതല്‍ റോഡിലിറങ്ങി പ്രതിഷേധിക്കുകയാണ്. ഇതോടെ മറ്റൊരു വഴിയിലൂടെയാണ് ഉദ്യോഗസ്ഥര്‍ കല്ലിടുന്ന പെരുമ്പായിക്കാട് വില്ലേജിലെത്തിയത്. നൂറിലേറെ പോലീസുകാരുടെ അകമ്പടിയോടെയാണ് ഇവിടെ കല്ലിടലിന് ഉദ്യോഗസ്ഥര്‍ എത്തിയത്. കല്ലിടലുണ്ടായാല്‍ തടയാന്‍ വുദ്ധരും സ്ത്രീകളുമടക്കം നൂറുകണക്കിന് ആളുകളാണ് സ്ഥലത്തെത്തിയിരിക്കുന്നത്.

Print Friendly, PDF & Email

Leave a Comment

More News