കുവൈറ്റ് ഇന്ത്യന്‍ എംബസി ഓപ്പണ്‍ ഹൗസ് പുനരാരംഭിക്കുന്നു

കുവൈറ്റ് സിറ്റി: ഓപ്പണ്‍ ഹൗസ് പുനരാരംഭിക്കാന്‍ ഒരുങ്ങി ഇന്ത്യന്‍ എംബസി. നേരത്തെ മാസത്തില്‍ ഒരു തവണ നടത്തിയിരുന്ന ഓപ്പണ്‍ ഹൗസാണ് ആഴ്ചയില്‍ നടത്തുന്നത്.

മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളിലെ സമയക്രമങ്ങള്‍ എംബസി പുറത്തു വിട്ടു. മാര്‍ച്ച് 30നു (ബുധന്‍) വൈകുന്നേരം നാലുമുതല്‍ അഞ്ചുവരെ കുവൈറ്റ് സിറ്റി അലി അല്‍ സാലിം സ്ട്രീറ്റില്‍ ജവാഹറ ടവര്‍ മൂന്നാം നിലയിലെ ബിഎല്‍എസ് ഔട്ട്‌സോഴ്‌സിംഗ് സെന്ററിലും ഏപ്രില്‍ ആറിന് (ബുധന്‍) രാവിലെ 11 മുതല്‍ 12 വരെ അബാസിയ ഒലിവ് ഹൈപ്പര്‍ മാര്‍ക്കറ്റ് ബില്‍ഡിംഗിലെ ബിഎല്‍എസ് ഔട്ട്‌സോഴ്‌സ് സെന്ററിലും ഏപ്രില്‍ 13നു (ബുധന്‍) രാവിലെ 11 മുതല്‍ 12 വരെ ഫഹാഹീല്‍ മക്ക സ്ട്രീറ്റിലെ അല്‍ അനൂസ് ഷോപ്പിംഗ് കോംപ്ലക്‌സിലെ ബിഎല്‍എസ് സെന്ററിലും ഏപ്രില്‍ 20നു (ബുധന്‍) വൈകുന്നേരം നാലുമുതല്‍ അഞ്ചുവരെ എംബസി ഓഡിറ്റോറിയത്തിലും ഏപ്രില്‍ 27നു (ബുധന്‍) രാവിലെ 11 മുതല്‍ 12 വരെ കുവൈത്ത് സിറ്റിയിലെ ബിഎല്‍എസ് ഔട്ട്‌സോഴ്‌സ് സെന്ററിലുമാണ് അംബാസഡര്‍ പൊതുസമൂഹത്തെ കാണുക എന്ന് എംബസി വാര്‍ത്താകുറിപ്പില്‍ അറിയിച്ചു.ഓപ്പണ്‍ ഹൗസില്‍ എല്ലാവര്‍ക്കും പങ്കെടുക്കാം.

വിവരങ്ങള്‍ക്ക് amboff.kuwait.gov.in ല്‍ മെയില്‍ അയയ്ക്കുകയോ എംബസിയുടെ 24 മണിക്കൂറും ലഭ്യമായ 12 വാട്‌സ്ആപ് ഹെല്‍പ് ലൈന്‍ നമ്പറില്‍ ബന്ധപ്പെടുകയോ ചെയ്യണമെന്ന് എംബസി അറിയിച്ചു.

സലിം കോട്ടയില്‍

 

Print Friendly, PDF & Email

Leave a Comment

More News