അല്‍ ഷംഖയില്‍ ലുലു ഗ്രൂപ്പിന്റെ പുതിയ ഹൈപ്പര്‍മാര്‍ക്കറ്റ്

അബുദാബി: ലുലു ഗ്രൂപ്പിന്റെ ഏറ്റവും പുതിയ ഹൈപ്പര്‍മാര്‍ക്കറ്റ് അബുദാബി അല്‍ ഷംഖയില്‍ പ്രവര്‍ത്തനം ആരംഭിച്ചു. അബുദാബിയിലെ 36-ാമത്തേയും ആഗോള തലത്തില്‍ ലുലു ഗ്രൂപ്പിന്റെ 226- മത്തേയും ഷോറൂമാണ് ഷംഖ മാളില്‍ പ്രവര്‍ത്തനം ആരംഭിച്ചത്.

അബുദാബി മുനിസിപ്പാലിറ്റി ഡയറക്ടര്‍ സുല്‍ത്താന്‍ ഹുവേയര്‍, ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ. യൂസഫലി എന്നിവരുടെ സാന്നിധ്യത്തില്‍ അബുദാബി മുന്‍സിപ്പാലിറ്റി അല്‍ വത്ബ ബ്രാഞ്ച് ഡയറക്ടര്‍ ഹസന്‍ അലി അല്‍ ദാഹിരിയാണ് പുതിയ ലുലു ഹൈപ്പര്‍ മാര്‍ക്കറ്റിന്റെ ഉദ്ഘാടനം നിര്‍വഹിച്ചത്. ലുലു ഗ്രൂപ്പ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫിസര്‍ സൈഫി രൂപാവാല, എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ അഷ് റഫ് അലി, അബുദാബി റീജണ്‍ ഡയറക്ടര്‍ അബൂബക്കര്‍ എന്നിവരും ചടങ്ങില്‍ സംബന്ധിച്ചു.

അല്‍ ശംഖ മാളില്‍ പ്രവര്‍ത്തിക്കുന്ന ലുലു ഹൈപ്പര്‍മാര്‍ക്കറ്റ് മികച്ച ഷോപ്പിംഗ് അനുഭവമാണ് ഉപഭോക്താക്കള്‍ക്ക് സമ്മാനിക്കുന്നത്. 60,000 ചതുരശ്ര അടി വിസ്തീര്‍ണമുള്ള ലുലു ഹൈപ്പര്‍മാര്‍ക്കറ്റില്‍ ഗ്രോസറി, ബേക്കറി, പാലുത്പന്നങ്ങള്‍, ആരോഗ്യ സൗന്ദര്യ വര്‍ധക വസ്തുക്കള്‍, വീട്ടുപകരണങ്ങള്‍, ഇലക്ട്രോണിക്‌സ് തുടങ്ങിയവ മിതമായ നിരക്കിലാണ് ഒരുക്കിയിട്ടുള്ളത്.

ഈ വര്‍ഷം മൂന്നു മാര്‍ക്കറ്റുകള്‍ കൂടി അബുദാബിയില്‍ ആരംഭിക്കുമെന്നും ദീര്‍ഘവീക്ഷണത്തോടെയുള്ള യുഎഇയുടെ വികസനത്തിന്റെ ഭാഗമാകുന്നതില്‍ ഏറെ അഭിമാനമുണ്ടെന്നും ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ. യൂസഫലി പറഞ്ഞു.

തിരഞ്ഞെടുക്കപ്പെട്ട ബ്രാന്‍ഡുകളുടെ റീട്ടെയില്‍ സ്റ്റോറുകള്‍, വിനോദ കേന്ദ്രം, ഫുഡ് കോര്‍ട്ട്, ഫിറ്റ്നസ് സെന്റര്‍, കോഫി ഷോപ്പുകള്‍, കെഎഫ്‌സി, പിസ്സ ഹട്ട്, മുനിസിപ്പാലിറ്റി ഓഫീസ്, മറ്റു സൗകര്യങ്ങള്‍ എന്നിവയും പുതിയ മാളിലുണ്ട്.

അനില്‍ സി. ഇടിക്കുള

 

Print Friendly, PDF & Email

Leave a Comment

More News