റംസാനില്‍ പ്രാര്‍ഥനകള്‍ സംപ്രേക്ഷണം ചെയ്യുന്നത് വിലക്കിയ നടപടി സൗദി പിന്‍വലിച്ചു

മക്ക (സൗദി അറേബ്യ): റംസാനില്‍ പള്ളികളില്‍ നിന്നുള്ള പ്രാര്‍ഥനകളുടെ തത്സമയ സംപ്രേക്ഷണം വിലക്കിയ ഉത്തരവ് സൗദി ഭരണകൂടം പിന്‍വലിച്ചു. ഇതിനെതിരെ സമൂഹമാധ്യമങ്ങളില്‍ ഉള്‍പ്പെടെ വ്യാപക വിമര്‍ശനം ഉയര്‍ന്ന പശ്ചാത്തലത്തിലാണ് തീരുമാനം പിന്‍വലിച്ചത്.

ഇമാം, വിശ്വാസികള്‍ തുടങ്ങിയവരെ ഉള്‍പ്പെടുത്തിയുള്ള ദൃശ്യങ്ങള്‍ കമറകള്‍ ഉപയോഗിച്ച് പകര്‍ത്തുന്നതിനും നേരത്തെ വിലക്കേര്‍പ്പെടുത്തിയിരുന്നു. റംസാന്‍ മാസത്തില്‍ പള്ളികളില്‍ നടപ്പിലാക്കേണ്ട മാനദണ്ഡങ്ങളിലാണ് സൗദി മിനിസ്ട്രി ഓഫ് ഇസ്ലാമിക് അഫയേഴ്‌സ് വിലക്ക് വ്യക്തമാക്കിയത്. ഇതാണ് ഇപ്പോള്‍ പിന്‍വലിച്ചത്.

 

Print Friendly, PDF & Email

Related posts

Leave a Comment