ന്യൂ മെക്‌സിക്കോയിലെ കാട്ടുതീയിൽ രണ്ട് പേർ മരിച്ചു; നൂറുകണക്കിന് വീടുകൾ കത്തിനശിച്ചു

ന്യൂ മെക്‌സിക്കോയിലെ റൂയ്‌ഡോസോയിൽ കാട്ടുതീയില്‍ പെട്ട് വൃദ്ധ ദമ്പതികൾ അവരുടെ വീട്ടിൽ വെച്ച് മരിച്ചു. കാട്ടുതീ നൂറുകണക്കിന് വീടുകൾ നശിപ്പിക്കുകയും ആയിരക്കണക്കിന് ആളുകളെ പർവത നഗരത്തിൽ നിന്ന് പലായനം ചെയ്യാൻ നിർബന്ധിക്കുകയും ചെയ്തതായി പ്രാദേശിക അധികൃതര്‍ പറഞ്ഞു.

വടക്കുകിഴക്കൻ റൂയ്‌ഡോസോയിലെ കത്തിക്കരിഞ്ഞ വീട്ടിൽ വ്യാഴാഴ്ചയാണ് ദമ്പതികളുടെ മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടതെന്ന് കുടുംബാംഗങ്ങൾ പോലീസിനോട് പറഞ്ഞു. കാട്ടുതീ പടര്‍ന്നുപിടിക്കുന്നതിനിടെ അവരെ വീട്ടില്‍ നിന്ന് ഒഴിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല എന്ന് അവര്‍ പറഞ്ഞതായി ന്യൂ മെക്‌സിക്കോ സ്റ്റേറ്റ് പോലീസ് പ്രസ്താവനയിൽ പറഞ്ഞു.

പ്രാദേശിക അധികാരികൾ പറയുന്നതനുസരിച്ച്, തിരിച്ചറിഞ്ഞിട്ടില്ലാത്ത ദമ്പതികളാണ് മരണപ്പെട്ടവരില്‍ ആദ്യത്തേത്. മക്ബ്രൈഡ് ഫയർ എന്ന് വിളിക്കപ്പെടുന്ന കാട്ടുതീ 207 വീടുകൾ നശിപ്പിക്കുകയും 5,736 ഏക്കർ (2,321 ഹെക്ടർ) കത്തിനശിക്കുകയും ചെയ്തു.

90 mph (144 kph) വേഗതയിൽ വീശിയടിച്ച കാറ്റാണ് വീടുകൾ നിറഞ്ഞ കാടുകളുള്ള മലയിടുക്കുകളിലൂടെ തീ ആളിപ്പടരാന്‍ കാരണമായത്.

അദ്ധ്യാപകരും രക്ഷിതാക്കളും വിദ്യാർത്ഥികളെ ഒഴിപ്പിച്ചതിനാൽ, ചൊവ്വാഴ്ച ടൌണിലെ മിഡിൽ സ്കൂളിനെ മൂന്ന് വശത്തും തീജ്വാലകൾ വലയം ചെയ്യുകയും ക്ലാസ് മുറികൾക്ക് അടുത്ത് വരികയും ചെയ്തെങ്കിലും ആളപായമുണ്ടായില്ല എന്ന് സോഷ്യൽ മീഡിയ പോസ്റ്റുകൾ പറയുന്നു.

കാലാവസ്ഥാ വ്യതിയാനം ബാധിച്ച മറ്റ് തെക്കുപടിഞ്ഞാറൻ സംസ്ഥാനങ്ങളെപ്പോലെ, ന്യൂ മെക്‌സിക്കോയും 500 വർഷത്തിനിടയിലെ ഏറ്റവും മോശമായ വരൾച്ചയെ നേരിടുന്നു. പുൽമേടുകളിലും വനങ്ങളിലും തീ പടരുന്നത് പതിവ് സംഭവമാണ്.

പ്രാദേശിക ഉദ്യോഗസ്ഥർ പറയുന്നതനുസരിച്ച്, 5,000-ലധികം റൂയ്‌ഡോസോ നിവാസികൾ അൽബുക്വെർക്കിയിൽ നിന്ന് 135 മൈൽ (217 കിലോമീറ്റർ) തെക്കുകിഴക്കായി സിയറ ബ്ലാങ്ക പർവതനിരകളിലെ റിസോർട്ട് പട്ടണത്തിലെ വീടുകൾ ഉപേക്ഷിക്കാൻ നിർബന്ധിതരായി.

അഗ്നിശമന സേനാംഗങ്ങൾ വ്യാഴാഴ്‌ച തീയണയ്ക്കാൻ കൂടുതൽ ജീവനക്കാരെ എത്തിച്ചിട്ടുണ്ട്. കാറ്റ് 20 മൈൽ വരെ കുറയുമെന്ന് പ്രതീക്ഷിക്കുന്നതായും, ഇത് ടാങ്കറുകൾക്ക് ഫയർ റിപ്പല്ലന്റ് ഇടാൻ കൂടുതൽ അവസരം നൽകുന്നു എന്നും കമ്മ്യൂണിറ്റി വക്താവ് കെറി ഗ്ലാഡൻ പറഞ്ഞു.

Print Friendly, PDF & Email

Leave a Comment

More News