യൂറോപ്യന്‍ യൂണിയന്‍ പ്രസിഡന്റ് ഉർസുല വോൺ ഡെർ ലെയ്ൻ ഏപ്രിൽ 24-25 തീയതികളിൽ ഇന്ത്യ സന്ദർശിക്കും

യൂറോപ്യൻ കമ്മീഷൻ പ്രസിഡന്റ് ഉർസുല വോൺ ഡെർ ലെയ്ൻ ഏപ്രിൽ 24-25 തീയതികളിൽ ഇന്ത്യ സന്ദർശിക്കുമെന്ന് വിദേശകാര്യ മന്ത്രാലയം (എംഇഎ) അറിയിച്ചു.

യൂറോപ്യൻ കമ്മീഷൻ പ്രസിഡന്റെന്ന നിലയിൽ ഇത് അവരുടെ ആദ്യ ഇന്ത്യാ സന്ദർശനമാണ്. യൂറോപ്യൻ കമ്മീഷൻ അദ്ധ്യക്ഷയുടെ സന്ദർശന വേളയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഉഭയകക്ഷി ചർച്ചകൾ നടത്തും.

രാഷ്ട്രപതി രാംനാഥ് കോവിന്ദിനെയും മറ്റ് പ്രമുഖരെയും കാണാനും അവർക്ക് അവസരം ലഭിക്കും. യൂറോപ്യൻ കമ്മീഷൻ പ്രസിഡന്റിനെ ഈ വർഷത്തെ റെയ്‌സിന ഡയലോഗിന്റെ മുഖ്യാതിഥിയായി ക്ഷണിച്ചിട്ടുണ്ട്. ഏപ്രിൽ 25-ന് ഉദ്ഘാടന സെഷനിൽ
അവര്‍ സംസാരിക്കും.

“ഇന്ത്യയും യൂറോപ്യൻ യൂണിയനും ശക്തമായ വളർച്ചയ്ക്ക് സാക്ഷ്യം വഹിക്കുന്ന ഊർജ്ജസ്വലമായ തന്ത്രപരമായ പങ്കാളിത്തം പങ്കിടുന്നു. രാഷ്ട്രീയവും തന്ത്രപരവും, വ്യാപാരവും വാണിജ്യവും, കാലാവസ്ഥയും സുസ്ഥിരതയും, ഡിജിറ്റൽ, സാങ്കേതിക വശങ്ങൾ, അതുപോലെ ജനങ്ങൾ തമ്മിലുള്ള ബന്ധങ്ങൾ എന്നിവയിൽ വിശാലവും ആഴത്തിലുള്ളതുമായ സഹകരണവുമുണ്ടാകും,” എം‌ഇ‌എയുടെ പ്രസ്താവനയിൽ പറഞ്ഞു.

വ്യാപാര ചർച്ചകൾ പുനരാരംഭിക്കാനുള്ള തീരുമാനത്തോടും ഇന്ത്യ-ഇയു കണക്റ്റിവിറ്റി പങ്കാളിത്തത്തിന്റെ ഉദ്ഘാടനത്തോടും കൂടി, 2021 മെയ് മാസത്തിൽ നടന്ന ഇന്ത്യ-ഇയു ലീഡേഴ്‌സ് മീറ്റിംഗ് പുതിയ മാനദണ്ഡങ്ങൾ സ്ഥാപിച്ചു. യൂറോപ്യൻ കമ്മീഷന്റെ വരാനിരിക്കുന്ന സന്ദർശനം പുരോഗതി വിലയിരുത്താനും യൂറോപ്യൻ യൂണിയനുമായുള്ള ബഹുമുഖ സഹകരണം ശക്തിപ്പെടുത്താനും അവസരം നൽകും.

Print Friendly, PDF & Email

Leave a Comment

More News