‘ശശി ഭരണരംഗത്ത് നല്ല പരിചയമുള്ളയാളെന്ന് പി.ജയരാജന്‍

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയായുള്ള പി.ശശിയുടെ നിയമനത്തെ സിപിഎം സംസ്തഥാന സമിതിയില്‍ താന്‍ എതിര്‍ത്തുവെന്ന മാധ്യമ വാര്‍ത്തകള്‍ തള്ളി പി.ജയരാജന്‍. പി.ശശി ഭരണരംഗത്ത് പരിചയമുള്ളയാളാണ്. പാര്‍ട്ടി സംസ്ഥാന സമിതി ഏകകണ്ഠമായാണ് നിയമനം അംഗീകരിച്ചതെന്ന് പി.ജയരാജന്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.

പി.ശശിയുടെ നിയമനത്തില്‍ താന്‍ വിമര്‍ശനമുന്നയിച്ചുവെന്ന വാര്‍ത്തകള്‍ മാധ്യമ സൃഷ്ടിയാണ്. പാര്‍ട്ടി സംസ്ഥാന കമ്മിറ്റിയില്‍ താനും പങ്കെടുത്തിരുന്നു. തീരുമാനത്തില്‍ താനും പങ്കാളിയാണെന്നും അദ്ദേഹം പറഞ്ഞു.

മറ്റ് ഒരു വിഷയത്തിലും ഇപ്പോള്‍ പ്രതികരണമില്ല. പി.ശശിയെ കുറിച്ചുള്ള വിമര്‍ശനങ്ങള്‍ എല്ലാം പാര്‍ട്ടി കൃത്യമായി പരിശോധിച്ചാണല്ലോ തീരുമാനമെടുത്തത്. അതില്‍ താനും പങ്കാളിയാണെന്ന് അദ്ദേഹം ആവര്‍ത്തിച്ചു.

 

Print Friendly, PDF & Email

Leave a Comment

More News