കത്തീഡ്രല്‍ പ്രഖ്യാപനത്തെ ചൊല്ലി തര്‍ക്കം; പാളയം എല്‍എംഎസ് പള്ളിയില്‍ സംഘര്‍ഷം

തിരുവനന്തപുരം: പാളയം എല്‍എംസ് പള്ളി കത്തീഡ്രലായി പ്രഖ്യാപിച്ചതിനെത്തുടര്‍ന്ന് എതിര്‍പ്പുമായി ഒരു വിഭാഗം വിശ്വാസികള്‍ റോഡ് ഉപരോധിച്ചു. ഇന്ന് രാവിലെ മുതലായിരുന്നു പള്ളിക്ക് മുന്‍പില്‍ നാടകീയ സംഭവങ്ങള്‍ നടന്നത്. പള്ളിയെ കത്തീഡ്രലായി സിഎസ്‌ഐ ദക്ഷിണ കേരള മഹായിടവക ബിഷപ് ധര്‍മരാജ് റസാലം പ്രഖ്യാപിച്ചു. നിലവിലുണ്ടായിരുന്ന പള്ളിക്കമ്മിറ്റിയെ പിരിച്ചുവിട്ടതായും 20 പേരടങ്ങുന്ന അഡ്‌ഹോക്ക് കമ്മിറ്റിയെ നിയോഗിച്ചതായും ബിഷപ് പറഞ്ഞു.

പള്ളിയെ കത്തീഡ്രലാക്കുന്നതിനെതിരെ ഒരു വിഭാഗവും ഇതിന് അനുകൂലിക്കുന്ന മറു വിഭാഗവും രംഗത്തെത്തിയതോടെയാണ് സംഘര്‍ഷത്തിനും നാടകീയ രംഗങ്ങള്‍ക്കും കാരണമായത്. പള്ളി പ്രതിഷേധക്കാരില്‍നിന്നു മോചിപ്പിക്കാനായെന്ന് ബിഷപ് പ്രഖ്യാപിച്ചു. തുടര്‍ന്ന് ജെസിബിയുടെ സഹായത്തോടെ പള്ളിയുടെ കോന്പൗണ്ടില്‍ കത്തീഡ്രല്‍ എന്ന ബോര്‍ഡ് സ്ഥാപിച്ചു. ഈ സമയവും ഒരു വിഭാഗം വിശ്വാസികള്‍ ചുറ്റും നിന്നു പ്രതിഷേധിച്ചു. പോലീസ് സ്ഥലത്തെത്തി പ്രതിഷേധക്കാരുമായി ചര്‍ച്ച നടത്തിയെങ്കിലും ഫലമുണ്ടായില്ല.

Print Friendly, PDF & Email

Leave a Comment

More News