ഡൽഹിയിൽ ബുൾഡോസറുകൾ വീണ്ടും നിരത്തിലിറങ്ങി; ഷഹീൻ ബാഗിലെ അനധികൃത നിർമാണങ്ങൾ ഇന്ന് പൊളിക്കും

ന്യൂഡൽഹി: രാജ്യതലസ്ഥാനമായ ഡൽഹിയിലെ കൈയ്യേറ്റം നീക്കാൻ വീണ്ടും ബുൾഡോസർ നടപടി തുടങ്ങി. ഷഹീൻ ബാഗ് പരിസരത്തെ അനധികൃത നിർമാണം ഇന്ന് ബുൾഡോസർ ഉപയോഗിച്ച് പൊളിക്കും. ഇന്ന് നഗരസഭയുടെ നടപടി കാളിന്ദി പാർക്കിൽ നടക്കുമെന്നാണ് വിവരം. ഷഹീൻ ബാഗ് പോലീസ് സ്റ്റേഷൻ പരിധിയിൽ മാത്രമാണ് ഈ പ്രദേശം വരുന്നത്. രാവിലെ 11 മണി മുതലാണ് നടപടി ആരംഭിച്ചത്.

അനധികൃത നിർമാണത്തിനെതിരെ സൗത്ത് ഡൽഹി മുനിസിപ്പൽ കോർപ്പറേഷനാണ് (എസ്എംസിഡി) ഈ നടപടി സ്വീകരിക്കുന്നത്. ബുധനാഴ്ച തുഗ്ലക്കാബാദിലെ എംബി റോഡിന് ചുറ്റുമുള്ള കൈയേറ്റം നീക്കം ചെയ്തു. ഇന്നലെ തുഗ്ലക്കാബാദിലെ കർണി ഷൂട്ടിംഗ് റേഞ്ച് ഏരിയയിലെ അനധികൃത നിർമാണങ്ങൾ ബുൾഡോസർ ഉപയോഗിച്ച് പൊളിച്ചു നീക്കിയിരുന്നു. സൗത്ത് ഡൽഹി മുനിസിപ്പൽ കോർപ്പറേഷന്റെ (എസ്എംസിഡി) നടപടിക്കെതിരെ പ്രദേശവാസികൾ രംഗത്തെത്തി. 15 വർഷമായി തങ്ങളുടെ കടകൾ ഇവിടെയുണ്ടെന്ന് അവര്‍ പറഞ്ഞു.

ഏപ്രിൽ 27 നും ദക്ഷിണ ഡൽഹി മുനിസിപ്പൽ കോർപ്പറേഷൻ കൈയ്യേറ്റ വിരുദ്ധ കാമ്പയിൻ ആരംഭിച്ചിരുന്നു. ഇതിനിടയിൽ നാല് സോണുകളിലും താൽക്കാലിക നിർമാണങ്ങൾ പൊളിച്ചു. ഇതിനുപുറമെ അനധികൃത ഹോർഡിങ്ങുകളും പാതയോരത്ത് പാർക്ക് ചെയ്തിരുന്ന വാഹനങ്ങളും പിടിച്ചെടുത്തു. തുടർന്ന് അഞ്ചു കിലോമീറ്ററോളം റോഡ് കൈയേറ്റ രഹിതമാക്കി.

 

Print Friendly, PDF & Email

Leave a Comment

More News