സമൂഹ മാധ്യമങ്ങളിലൂടെ നടി മഞ്ജു വാര്യരെ അപകീര്‍ത്തിപ്പെടുത്തി; സം‌വിധായകന്‍ സനല്‍കുമാര്‍ അറസ്റ്റില്‍

തിരുവനന്തപുരം: നടി മഞ്ജു വാര്യരെ സമൂഹമാധ്യമങ്ങളിലൂടെ അപമാനിക്കാൻ ശ്രമിച്ചതിന് സംവിധായകൻ സനൽകുമാർ ശശിധരനെ പൊലീസ് അറസ്റ്റ് ചെയ്തു. സനല്‍ കുമാറില്‍ നിന്ന് നിരന്തരമായ ശല്യം സഹിക്കവയ്യാതെ വന്നപ്പോഴാണ് മഞ്ജു വാര്യര്‍ പരാതി നല്‍കിയതെന്നാണ് വിവരം. സനല്‍ കുമാറിന് മഞ്ജു വാര്യരോട് ‘കടുത്ത’ പ്രണയമായിരുന്നെന്നും, എന്നാല്‍ അയാളുടെ പ്രണയാഭ്യർഥന നിരസിച്ചതിനെ തുടർന്നാണ് സനൽകുമാർ അപവാദവുമായി രംഗത്തെത്തിയതെന്നാണ് വിവരം.

സനൽ കുമാർ ശശിധരൻ സംവിധാനം ചെയ്ത ‘കയറ്റം’ എന്ന ചിത്രത്തിനു വേണ്ടി ഇരുവരും പ്രവര്‍ത്തിച്ചിരുന്നു. അന്ന് ലൊക്കേഷനിൽ വെച്ച് മഞ്ജുവിനോട് തന്റെ പ്രണയത്തെക്കുറിച്ച് സനൽകുമാർ തുറന്ന് പറഞ്ഞിരുന്നു. എന്നാല്‍, താര പരിവേഷമുള്ള ഒരു നടിയോട് തോന്നുന്ന ഇഷ്ടം മാത്രമാണ് ഇത് എന്നായിരുന്നു കരുതിയിരുന്നത്. എന്നാല്‍ സനല്‍ കുമാര്‍ പല തവണ ഇത് മഞ്ജുവിനോട് പറഞ്ഞു. മാത്രമല്ല ടീനേജ് പ്രായത്തിലെ കാമുകന്‍മാര്‍ കാമുകിമാര്‍ക്ക് അയക്കുന്നത് പോലത്തെ സന്ദേശങ്ങളാണ് സനല്‍ കുമാര്‍ മഞ്ജു വാര്യര്‍ക്ക് അയച്ചിരുന്നത്.

ഇതോടെ മഞ്ജുവും കൂടെയുള്ള മറ്റുള്ളവരും നേരിട്ട് മുന്നറിയിപ്പ് നല്‍കിയിരുന്നു എന്നാല്‍ അതൊന്നും വക വയ്ക്കാതെ സനല്‍ സനല്‍ കുമാറിന്റെ പ്രണയാഭ്യര്‍ത്ഥനകളും ഫേസ്ബുക്ക് പോസ്റ്റുകളും വര്‍ദ്ധിച്ചു വന്നപ്പോഴാണ് പൊലീസില്‍ പരാതി നല്‍കാന്‍ തീരുമാനിച്ചത്. സനല്‍ തനിക്കയച്ച മെസേജുകളുടേയും മെയിലിന്റെയും സ്‌ക്രീന്‍ഷോട്ടുകളും റെക്കോഡുകളും സഹിതമാണ് മഞ്ജു പരാതി നല്‍കിയിട്ടുള്ളത്.

Print Friendly, PDF & Email

Leave a Comment

More News