ജോണി ഡെപ്പ് തന്നെ കുപ്പി കൊണ്ട് ലൈംഗികമായി പീഡിപ്പിച്ചു; വികാരഭരിതയായി ആംബർ ഹേർഡ് കോടതി മുറിയില്‍ പൊട്ടിക്കരഞ്ഞു

വാഷിംഗ്ടണ്‍: മുന്‍ ഭർത്താവും ഹോളിവുഡ് നടനുമായ ജോണി ഡെപ്പ് മദ്യലഹരിയിൽ മദ്യക്കുപ്പികൊണ്ട് തന്നെ ക്രൂരമായി യി പീഡിപ്പിച്ചുവെന്ന് നടി ആംബർ ഹേർഡ് ജൂറിമാരോട് കണ്ണീരോടെ പറഞ്ഞു. 2015 മാർച്ചിൽ ഓസ്‌ട്രേലിയയിൽ ഡെപ്പിന്റെ അഞ്ചാമത്തെ ചിത്രം ‘പൈറേറ്റ്‌സ് ഓഫ് ദ കരീബിയൻ’ സിനിമയുടെ ചിത്രീകരണത്തിനിടെയാണ് സംഭവം നടന്നതെന്ന് അവര്‍ പറഞ്ഞു.

ഡെപ്പിന്റെ നടുവിരലിന്റെ അറ്റം മുറിച്ച്, വീടിന്റെ ചുമരുകളിൽ രക്തത്തിൽ അശ്ലീല സന്ദേശങ്ങൾ എഴുതിക്കൊണ്ടാണ് രാത്രി അവസാനിച്ചത്. മുന്‍ ഭര്‍ത്താവിന്റെ ലൈംഗികാതിക്രമത്തിന്റെ ഗ്രാഫിക് വിവരണം വ്യാഴാഴ്ച ജൂറിമാരോട് വിവരിച്ചപ്പോൾ അവര്‍ കോടതി മുറിയില്‍ പൊട്ടിക്കരഞ്ഞു.

2015 ഫെബ്രുവരിയില്‍ ദമ്പതികൾ വിവാഹിതരായി ഏകദേശം ഒരു മാസത്തിന് ശേഷം ഓസ്‌ട്രേലിയയിൽ എത്തിയപ്പോൾ തന്നെ ഡെപ്പിന് ദേഷ്യം ആരംഭിച്ചു എന്ന് ആംബര്‍ ഹേര്‍ഡ് പറഞ്ഞു. തന്നെ പൊട്ടിയ കുപ്പി ഉപയോഗിച്ച് ആക്രമിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചതായും അവര്‍ മൊഴി നല്‍കി.

തുടര്‍ന്ന് ഒരു മാസത്തിനുശേഷമായിരുന്നു കുപ്പി ഉപയോഗിച്ച് ആക്രമിച്ചതെന്ന് മാനനഷ്ടക്കേസില്‍ തുടര്‍ച്ചയായ രണ്ടാം ദിവസവും കോടതിയില്‍ മൊഴി നല്‍കാനെത്തിയ ആംബര്‍ ഹെഡ് പറഞ്ഞു. ജോണി ഡെപ്പ് ആംബറിനോട് ചെയ്ത ക്രൂരതകള്‍ ഓരോന്നായി കോടതിയില്‍ അവര്‍ എടുത്തു പറഞ്ഞു. 2015 മാര്‍ച്ചില്‍ സിനിമയുടെ ചിത്രീകരണവുമായി ബന്ധപ്പെട്ട സംഭവവും ഇക്കൂട്ടത്തിലുണ്ട്. ചിത്രീകരണത്തിന് ഓസ്‌ട്രേലിയയിലായിരുന്നപ്പോള്‍ ഡെപ്പ് ശാരീരിക അതിക്രമം നടത്തിയെന്നും കൊലപ്പെടുത്താന്‍ ശ്രമിച്ചെന്നും ആംബര്‍ ഹെഡിന്റെ മൊഴിയിലുണ്ട്.

Amber Heard, Johnny Depp. – Instagram

ജോണി ഡെപ്പിന്റെ മദ്യപാനമാണ് തര്‍ക്കത്തിന് തുടക്കമിട്ടതെന്ന് അവര്‍ ഓര്‍ക്കുന്നു. ”ഡെപ്പുമായുള്ള വാക്കുതര്‍ക്കത്തിനിടെ മദ്യക്കുപ്പി ഞാന്‍ താഴെയിട്ട് പൊട്ടിച്ചു. പിന്നാലെ ഇതില്‍ പ്രകോപിതനായ ഡെപ്പ് മറ്റൊരു കുപ്പിയെടുത്ത് എനിക്കുനേരെ എറിഞ്ഞുവെങ്കിലും ശരീരത്ത് കൊണ്ടില്ല. ഇതിനിടെ മറ്റൊരു കുപ്പി പൊട്ടിച്ച് എന്റെ കഴുത്തിനോടു ചേര്‍ത്തുവച്ച് മുഖം വികൃതമാക്കുമെന്ന് ഡെപ്പ് ഭീഷണിപ്പെടുത്തി. അയാളുടെ ജീവിതം നശിപ്പിച്ചെന്ന് അലറിക്കൊണ്ടായിരുന്നു കുപ്പി കഴുത്തിനുനേര്‍ക്ക് ചൂണ്ടിയത്’ -ആംബര്‍ ഹെഡ് വിശദീകരിച്ചു.

തുടര്‍ന്ന് ഡെപ്പ് തന്റെ നൈറ്റ് ഗൗണ്‍ വലിച്ചുകീറി കുപ്പികൊണ്ട് ലൈംഗിക അതിക്രമം നടത്തിയെന്നും മൊഴി നല്‍കുന്നതിനിടെ പലവട്ടം വിതുമ്പി ആംബര്‍ ഹെഡ് കോടതിയില്‍ പറഞ്ഞു. “ജോണി കുപ്പി എന്റെ ഉള്ളിലാക്കി. എന്നിട്ട് വീണ്ടും വീണ്ടും അത് എന്റെ ഉള്ളിലേക്ക് കടത്തി,”ആംബര്‍ പറയുന്നു. താന്‍ ഗാര്‍ഹിക പീഡനം നേരിടുന്ന വ്യക്തിയാണെന്ന് 2018-ല്‍ വാഷിംഗ്ടണ്‍ പോസ്റ്റില്‍ പ്രസിദ്ധീകരിച്ച ലേഖനത്തില്‍ ആംബര്‍ ഹെഡ് എഴുതിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് ജോണി ഡെപ്പാണ് 50 മില്യന്‍ ഡോളര്‍ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ആദ്യം മാനനഷ്ടത്തിന് കേസ് കൊടുത്തത്.

ലേഖനത്തില്‍ ഡെപ്പിന്റെ പേര് ഇല്ലായിരുന്നുവെങ്കിലും ഗാര്‍ഹിക പീഡനം നടത്തിയെന്ന തരത്തിലുള്ള ആരോപണം മാനഹാനിക്ക് കാരണമായെന്നാണ് ഡെപ്പിന്റെ ആരോപണം. പിന്നാലെ ശാരീരികമായി ഉപദ്രവിച്ചെന്നു വ്യക്തമാക്കി 100 മില്യന്‍ ഡോളര്‍ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ആംബര്‍ ഹെഡിന്റെ പരാതിയുമെത്തി.

Print Friendly, PDF & Email

Leave a Comment

More News