കണ്ണൂർ മെഡ്‌സിറ്റിയിൽ നഴ്‌സസ് ദിനാചരണം

കണ്ണൂർ: കണ്ണൂർ മെഡ്സിറ്റി ഇന്റർനാഷണൽ അക്കാദമിയിൽ നഴ്സസ് ദിനാചരണം ചെയർമാൻ രാഹുൽ ചക്രപാണി ഉദ്ഘാടനം ചെയ്തു. ലോകം കൊവിഡ് 19 എന്ന മഹാമാരിയുടെ പിടിയിൽ അകപ്പെട്ടിരിക്കുന്ന ഈ സമയത്ത് മനുഷ്യജീവനെ രക്ഷിക്കാൻ ഭൂമിയിലെ മാലാഖമാർ കര്‍മ്മനിരതരായിരുന്നു എന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

രോഗികള്‍ക്കൊപ്പം നിന്ന് തളരാതെ പോരാടുകയാണ് അവരെന്നും കൂട്ടിച്ചേര്‍ത്തു. മഹാമാരിയെ ചെറുത്തുതോല്‍പ്പിക്കാനുള്ള ദൗത്യത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന എല്ലാ നഴ്സുമാര്‍ക്കും രാഹുല്‍ ചക്രപാണി ആശംസകള്‍ നേര്‍ന്നു. ചടങ്ങില്‍ അഡ്മിനിസ്‌ട്രേറ്റര്‍ സിമി ജോസി അധ്യക്ഷത വഹിച്ചു. അനില്‍ മോഹന്‍, ജോണി മാത്യു, കെ ജെ സ്റ്റീഫന്‍ എന്നിവര്‍ ആശംസകൾ അറിയിച്ചു.

Print Friendly, PDF & Email

Leave a Comment

More News