ഡൽഹിയിലെ സഫ്ദർജംഗ് ആശുപത്രിയിൽ തീപിടിത്തം

ന്യൂഡൽഹി: രാജ്യതലസ്ഥാനത്തെ സഫ്ദർജംഗ് ആശുപത്രിയിൽ വെള്ളിയാഴ്ച പുലർച്ചെ തീപിടിത്തമുണ്ടായതായി അഗ്നിശമനസേനാ ഉദ്യോഗസ്ഥൻ അറിയിച്ചു.

തെക്കൻ ഡൽഹിയിലെ സഫ്ദർജംഗ് ഹോസ്പിറ്റലിന്റെ രണ്ടാം നിലയിലാണ് രാവിലെ 8.45 ന് തീപിടിത്തമുണ്ടായത്. ആറ് ഫയർ
എഞ്ചിനുകള്‍ ഉടനടി സംഭവസ്ഥലത്തെത്തിയതായി ഉദ്യോഗസ്ഥർ അറിയിച്ചു. ഫയർ സ്റ്റേഷൻ ആശുപത്രിക്ക് അടുത്തായതിനാൽ ഫയർ എഞ്ചിനുകൾ ഉടൻ സ്ഥലത്തെത്തി 10 മിനിറ്റിനുള്ളിൽ തീയണച്ചു.

ലിഫ്റ്റ് റൂമിലെ ഇൻവെർട്ടറിലും സ്റ്റെബിലൈസറിലും ഉണ്ടായ ചെറിയ തീപിടിത്തമാണ് രാവിലെ 8.55 ഓടെ അണച്ചതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.

സംഭവത്തിൽ ആളപായമോ പരിക്കോ റിപ്പോർട്ട് ചെയ്തിട്ടില്ല. തീപിടിത്തത്തിന്റെ കാരണം ഇതുവരെ കണ്ടെത്താനായിട്ടില്ല.

 

Print Friendly, PDF & Email

Leave a Comment

More News