ബറേലിയിൽ ആംബുലൻസും കാന്ററും കൂട്ടിയിടിച്ച് 7 പേർ മരിച്ചു

ചൊവ്വാഴ്ച രാവിലെ ബറേലിയിലുണ്ടായ വാഹനാപകടത്തിൽ 7 പേർ ദാരുണമായി മരിച്ചു. ഫത്തേഗഞ്ചിലാണ് ആംബുലൻസും കാന്ററും തമ്മിൽ കൂട്ടിയിടിച്ച് ആംബുലൻസിലുണ്ടായിരുന്ന 7 പേർ മരിച്ചത്. മരിച്ചവരിൽ 3 സ്ത്രീകളും 4 പുരുഷന്മാരും ഉൾപ്പെടുന്നു. മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അനുശോചനം രേഖപ്പെടുത്തി. മരിച്ചവരുടെ കുടുംബങ്ങൾക്ക് എല്ലാ സഹായവും നൽകാനും പരിക്കേറ്റവർക്ക് ശരിയായ ചികിത്സ നൽകാനും മുഖ്യമന്ത്രി ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു.

ലഭിച്ച വിവരം അനുസരിച്ച്, ചൊവ്വാഴ്ച രാവിലെ 6:30 നും 7:00 നും ഇടയിൽ ഫത്തേഗഞ്ച് വെസ്റ്റിലെ ശംഖ പാലത്തിന് സമീപമാണ് അപകടമുണ്ടായത്. മെഡിക്കൽ കോളേജിൽ നിന്ന് ഡൽഹിയിലേക്ക് പോവുകയായിരുന്നു ആംബുലൻസ്. ഡൽഹി ഹൈവേയിൽ നിയന്ത്രണം വിട്ട് ആംബുലൻസ് പിന്നിൽ നിന്ന് കാന്ററില്‍ ഇടിക്കുകയായിരുന്നു. വിവരം ലഭിച്ചയുടൻ പോലീസിനൊപ്പം രക്ഷാ-ദുരിതാശ്വാസ സംഘവും സ്ഥലത്തെത്തി.

ക്രെയിൻ ഉപയോഗിച്ചാണ് ആംബുലൻസ് പുറത്തെടുത്തത്. പിലിഭിത്ത് സ്വദേശികളാണ് മരിച്ച കുടുംബം. പോലീസ് മൃതദേഹങ്ങൾ ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. അപകട വിവരമറിഞ്ഞ് ഡിഎം, എസ്എസ്പി ഉൾപ്പെടെ നിരവധി ഉദ്യോഗസ്ഥർ സ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തി.

Print Friendly, PDF & Email

Leave a Comment

More News