നിർബന്ധിത മതപരിവർത്തനവും വിവാഹവും: യുവതിയെ കൂട്ട ബലാത്സംഗത്തിരയാക്കിയ നാല് പേര്‍ക്കെതിരെ കേസ്

ഗോണ്ട (യുപി): കഴിഞ്ഞ മാസം ജില്ലയിൽ നിന്ന് തട്ടിക്കൊണ്ടുപോയ 23 കാരിയായ യുവതിയെ നിർബന്ധിത മതപരിവർത്തനം, വിവാഹം, കൂട്ടബലാത്സംഗം എന്നിവയുമായി ബന്ധപ്പെട്ട് നാല് പേർക്കെതിരെ വെള്ളിയാഴ്ച പോലീസ് കേസെടുത്തു.

യുവതിയുടെ പിതാവ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തതെന്ന് പോലീസ് സൂപ്രണ്ട് (എസ്‌പി) സന്തോഷ് കുമാർ മിശ്ര പറഞ്ഞു. ജൂൺ 14 ന് മകളെ തട്ടിക്കൊണ്ടുപോയി മയക്കുമരുന്ന് നൽകി മുംബൈയിലേക്ക് കൊണ്ടുപോയി, മകള്‍ ഇടയ്ക്കിടെ ഫോണിൽ സംസാരിക്കാറുണ്ടായിരുന്ന ജാവേദിന്റെ സഹോദരനാണ് അത് ചെയ്തതെന്ന് പിതാവ് പറഞ്ഞു.

മുംബൈയിൽ, ജാവേദ് അവളെ മുറിയിൽ പൂട്ടിയിട്ട് നിർബന്ധിച്ച് മതം മാറ്റി വിവാഹം കഴിച്ചുവെന്നാണ് പരാതി. ജാവേദും മറ്റ് രണ്ട് പേരും ചേർന്ന് തന്റെ മകളെ പലതവണ കൂട്ടബലാത്സംഗം ചെയ്തതായും പരാതിയില്‍ ആരോപിച്ചു.

ജൂൺ 23 ന് ജാവേദ് തന്റെ മകളെ കേണൽഗഞ്ച് റെയിൽവേ സ്റ്റേഷനിൽ ഇറക്കിവിട്ടതായും പോലീസ്ല്‍ റിപ്പോർട്ട് ചെയ്യുന്നതിനെതിരെ ഭീഷണിപ്പെടുത്തിയതായും അദ്ദേഹം അവകാശപ്പെട്ടു. നാല് പ്രതികൾക്കെതിരെ നിയമത്തിലെ പ്രസക്തമായ വകുപ്പുകൾ പ്രകാരം കേസെടുത്തിട്ടുണ്ട്. യുവതിയെ വൈദ്യപരിശോധനയ്ക്ക് അയച്ചതായി ഇൻസ്പെക്ടർ ഇൻ ചാർജ് ഷംഷേർ ബഹാദൂർ സിംഗ് പറഞ്ഞു. പ്രതികളെ ഉടൻ പിടികൂടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

 

Print Friendly, PDF & Email

Leave a Comment

More News