ന്യൂയോർക്കിൽ സെൻറ് തോമസ് ദിനാചരണവും എക്യൂമെനിക്കൽ കൺവൻഷനും ജൂലൈ 23, 24 തീയതികളിൽ

ന്യൂയോർക്ക്: മലയാളി ക്രൈസ്‌തവ കൂട്ടായ്‌മയായ സെന്റ് തോമസ് എക്യൂമെനിക്കൽ ഫെഡറേഷൻ ഓഫ് നോർത്ത് അമേരിക്കയുടെ ആഭിമുഖ്യത്തിൽ സെൻറ് തോമസ് ദിനാചരണവും എക്യൂമെനിക്കൽ കൺവൻഷനും ജൂലൈ 23, 24 തീയതികളിൽ നടത്തപ്പെടുന്നു.

ജൂലൈ 23-നു വൈകുന്നേരം 5:00 മണിക്ക് ലോങ്ങ് ഐലൻഡ് മാർത്തോമ്മാ പള്ളിയിൽ വച്ചു നടക്കുന്ന സെൻറ് തോമസ് ദിനാചരണ യോഗത്തിൽ എപ്പിസ്കോപ്പൽ സഭയുടെ ബിഷപ്പ് ഡോ. ജോൺസി ഇട്ടി മുഖ്യാതിഥിയും കിഡ്‌നി ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ സ്ഥാപകൻ ഫാ. ഡേവിസ് ചിറമേൽ വിശിഷ്ടാതിഥിയുമായിരിക്കും. ന്യൂയോർക്കിലുള്ള വിവിധ സഭകളിലെ വൈദീകരും സഭാവിശ്വാസികളും ഈ പരിപാടിയിൽ പങ്കെടുക്കുന്നു.

ഫെഡറേഷൻറെ ആഭിമുഖ്യത്തിലുള്ള കൺവെൻഷൻ യോഗങ്ങൾ ജൂലൈ മാസം ഇരുപത്തിമൂന്നു (23), ഇരുപത്തിനാലു (24), തീയതികളിൽ വിവിധ പള്ളികളിൽ വെച്ച് നടത്തപ്പെടുന്നു. കിഡ്‌നി ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ സ്ഥാപകൻ ഫാ. ഡേവിസ് ചിറമേൽ വചനം പ്രഘോഷിക്കുന്നു. ഇരുപത്തിമൂന്നാം തീയതി ശനിയാഴ്ച വൈകുന്നേരം 6.00 മണിക്ക് ന്യൂയോർക്ക് മെറിക്കിലുള്ള ലോങ്ങ് ഐലൻഡ് മാർത്തോമ്മാ പള്ളിയിൽ വച്ചും ഇരുപത്തിനാലാം തീയതി ഞായറാഴ്ച്ച വൈകുന്നേരം 6.00 മണിക്ക് ഓൾഡ് ബെത്‌പേജിലുള്ള സെന്റ്. മേരീസ് സീറോ മലബാർ കത്തോലിക്കാ പള്ളിയിൽ വച്ചും നടത്തപ്പെടുന്നതാണ്.

വിവിധ സഭകളിലെ വൈദീകരും സഭാവിശ്വാസികളും പങ്കെടുക്കുന്ന ഈ യോഗങ്ങളിലെ ഗാനശുശ്രുഷക്ക് എക്യൂമെനിക്കൽ കൊയർ നേതൃത്വം നൽകുന്നതാണ്. ഈ സുവിശേഷ യോഗങ്ങളിൽ പ്രാർത്ഥനാപൂർവ്വം സംബന്ധിക്കുവാൻ താല്പര്യപ്പെടുന്നു. റവ. ശാലു ടി. മാത്യു അധ്യക്ഷനായ ഫാ. ജോൺ തോമസ്, കളത്തിൽ വര്ഗീസ്, ഷാജി തോമസ് ജേക്കബ്, ജോൺ താമരവേലിൽ, ജിൻസൺ പത്രോസ്, ഗീവര്ഗീസ് മാത്യൂസ്, ജോൺ തോമസ്, തോമസ് വറുഗീസ്, സജു സാം എന്നിവരടങ്ങുന്ന കമ്മിറ്റി ക്രമീകരണങ്ങൾക്ക് നേതൃത്വം നൽകുന്നു.

Print Friendly, PDF & Email

Leave a Comment

More News