ഒറ്റത്തവണ ഉപയോഗത്തിനുള്ള പ്ലാസിറ്റിക് ബാഗുകള്‍ പരിമിതപ്പെടുത്തിയത് ഗുണപരമായ മാറ്റമുണ്ടാക്കി: യൂണിയന്‍ കോപ്

ഒറ്റത്തവണ ഉപയോഗത്തിനുള്ള പ്ലാസ്റ്റിക് ബാഗുകളുടെ ഉപയോഗം കുറച്ച നടപടി ഉപഭോക്താക്കളില്‍ നിന്നുള്ള ഗുണപരവും പ്രസക്തവുമായ പ്രതികരണത്തിന് വഴിതുറന്നതായി ദുബൈയിലെ ചില്ലറ വിപണന സ്ഥാപനം സാക്ഷ്യപ്പെടുത്തുന്നു.

ദുബൈ: ഒറ്റത്തവണ ഉപയോഗത്തിനുള്ള പ്ലാസ്റ്റിക് ബാഗുകളുടെ ഉപയോഗം പരിമിതപ്പെടുത്തിയ ജൂലൈ ഒന്നു മുതല്‍ ഇന്നുവരെയും, തീരുമാനത്തോട് ഉപഭോക്താക്കളില്‍ നിന്ന് മികച്ച പ്രതികരണമാണ് ലഭിച്ചതെന്ന് യൂണിയന്‍ കോപ് ഹാപ്പിനെസ് ആന്റ് മാര്‍ക്കറ്റിങ് ഡിപ്പാര്‍ട്ട്മെന്റ് ഡയറക്ടര്‍ ഡോ. സുഹൈല്‍ അല്‍ ബസ്‍തകി പറഞ്ഞു. ഉപഭോക്താക്കള്‍ ഇപ്പോള്‍ സാധനങ്ങള്‍ വാങ്ങുമ്പോള്‍ പുനരുപയോഗിക്കാവുന്നതും പ്രകൃതി സൗഹൃദവുമായ സഞ്ചികളാണ് ഉപയോഗിക്കുന്നത്. ഭൂരിപക്ഷം ഉപഭോക്താക്കളും ഉന്നത ഗുണനിലവാരമുള്ളതും പലതവണ ഉപയോഗിക്കാവുന്നതുമായ ബാഗുകളാണ് യൂണിയന്‍ കോപില്‍ നിന്നു വാങ്ങുന്നത്. ഇത് സൂപ്പര്‍ മാര്‍ക്കറ്റില്‍ നിന്നു തന്നെ ഒറ്റത്തവണ ഉപയോഗത്തിനുള്ള പ്ലാസ്റ്റിക് ബാഗുകള്‍ വാങ്ങേണ്ട ആവശ്യകത ഇല്ലാതാക്കുന്നു.

യൂണിയന്‍ കോപ് നടത്തിയ ബോധവത്കരണ പരിപാടികളുടെ പൂര്‍ത്തീകരണമാണ് ഉപഭോക്താക്കളുടെ നിലപാടിലുള്ള ഈ മാറ്റത്തിന് കാരണമെന്നും അദ്ദേഹം സൂചിപ്പിച്ചു. സുസ്ഥിരത ഉറപ്പാക്കാനുള്ള പ്രധാന ലക്ഷ്യത്തിലേക്കുള്ള ചവിട്ടുപടിയാണിത്. ഒറ്റത്തവണ ഉപയോഗത്തിനുള്ള ബാഗുകള്‍ക്ക് പകരം അംഗീകൃത ഇതര മാര്‍ഗങ്ങള്‍ ഉപഭോക്താക്കള്‍ക്ക്, യൂണിയന്‍ കോപ് നല്‍കുന്ന കാര്യവും അദ്ദേഹം എടുത്തുപറഞ്ഞു. പരിസ്ഥിതിക്ക് നാശം വിതയ്ക്കുന്ന പ്ലാസ്റ്റിക് ബാഗുകളുടെ ഉപയോഗം കുറച്ച് സുസ്ഥിരമായ ജീവിത ശൈലി സ്വീകരിക്കുന്നതിലൂടെ പരിസ്ഥിതിയേയും അതിന്റെ വൈവിദ്ധ്യത്തെയും സംരക്ഷിക്കാന്‍ സഹായിക്കുകയെന്ന ആഹ്വാനം കൂടിയാണിത്.

പ്ലാസ്റ്റിക് ബാഗുകളുടെ ഉപയോഗം പരിമിതപ്പെടുത്താനുള്ള തീരുമാനം നടപ്പിലാക്കിയ ആദ്യ ദിവസം മുതല്‍ തന്നെ ഉന്നത നിലവാരത്തിലുള്ള പരിസ്ഥി സൗഹാര്‍ദപരമായ പകരം സംവിധാനങ്ങള്‍ യൂണിയന്‍ കോപ് ഉപഭോക്താക്കള്‍ക്ക് ലഭ്യമാക്കിയിരുന്നതായും അദ്ദേഹം പറഞ്ഞു. 12 പേപ്പര്‍ ബാഗുകള്‍ 21 ദിര്‍ഹത്തിനും 3.26 ദിര്‍ഹത്തിന് തുണി ബാഗുകളും ലഭ്യമാക്കി. തുണി ബാഗുകള്‍ ഉപഭോക്താക്കള്‍ക്ക് പല തവണ സാധനങ്ങള്‍ വാങ്ങാന്‍ ഉപയോഗിക്കാവുന്നവയാണ്. ഇവയുടെ വിലകള്‍ നേരത്തെ തന്നെ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. പൊതുവെ മത്സരക്ഷമമായ വിലയില്‍ തന്നെയാണ് ഇവ ലഭ്യമാക്കുന്നതും.

പ്ലാസ്റ്റിക് ബാഗുകള്‍ കുറയ്‍ക്കാനുള്ള തീരുമാനത്തോട് ഉപഭോക്താക്കളുടെ ഈ സഹകരണം, ദുബൈ എമിറേറ്റില്‍ സുസ്ഥിരമായ ജീവിതം ഉറപ്പാക്കാനും ക്രമേണ സുസ്ഥിരമായ പരിസ്ഥിതിയെ നിര്‍മിച്ചെടുക്കാനുമുള്ള ശ്രമങ്ങള്‍ എല്ലാ ഭാഗങ്ങളില്‍ നിന്നും തുടരാമെന്നുള്ള സൂചനയാണ്. പുതിയ ഒരു സംരംഭമെന്ന നിലയില്‍ ഇതിനോട് താദാത്മ്യം പ്രാപിക്കാന്‍ നിശ്ചിത സമയം ആവശ്യമാണെന്നും യൂണിയന്‍ കോപ് തിരിച്ചറിയുന്നു. അതേസമയം തന്നെ പല തവണ പുനരുപയോഗിക്കാവുന്ന ബാഗുകള്‍ ഉപയോഗിക്കുക വഴി, സമീപ ഭാവിയില്‍ ആരോഗ്യകരമായ പരിസ്ഥിതി സൃഷ്ടിച്ചെടുക്കുകയെന്ന ലക്ഷ്യത്തിലേക്ക് സമൂഹത്തിലെ എല്ലാ വിഭാഗം ജനങ്ങള്‍ക്കും തങ്ങളുടെ സംഭാവന അര്‍പ്പിക്കാന്‍ സാധിക്കും.

Print Friendly, PDF & Email

Leave a Comment

More News