ബഹുനില കെട്ടിടത്തിന്റെ ഏഴാം നിലയില്‍ നിന്ന് വീണ് മൂന്നു വയസ്സുകാരിക്ക് ദാരുണാന്ത്യം

പാൽഘർ: മഹാരാഷ്ട്രയിലെ പാൽഘർ ജില്ലയിൽ ബഹുനില കെട്ടിടത്തിന്റെ ഏഴാം നിലയിൽ നിന്ന് വീണ് മൂന്ന് വയസുകാരി മരിച്ചു. വസായ് ടൗണിലെ ഒരു ഹൗസിംഗ് സൊസൈറ്റിയിൽ വെള്ളിയാഴ്ച രാവിലെ ഏഴ് മണിയോടെയാണ് സംഭവം നടന്നതെന്ന് മണിക്പൂർ പോലീസ് സ്റ്റേഷനിലെ ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു.

ലഭിച്ച വിവരം അനുസരിച്ച് ശ്രേയ മഹാജൻ എന്ന പെൺകുട്ടി ഏഴാം നിലയിലെ അപ്പാർട്ട്‌മെന്റിൽ ഉറങ്ങുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. മകനെ സ്കൂൾ ബസിൽ വിടാൻ പോയതായിരുന്നു അമ്മ. ആ സമയം പെൺകുട്ടി ഉണർന്ന് അമ്മയെ തിരയാൻ തുടങ്ങിയെന്നും, അമ്മയെ കാണാതെ വന്നപ്പോൾ മൊബൈൽ ഫോണെടുത്ത് ബാൽക്കണിയിലേക്ക് നടന്നു എന്നും പറയുന്നു.

പെൺകുട്ടിയുടെ കൈയിൽ നിന്ന് മൊബൈൽ ഫോൺ തെന്നി വീഴുകയായിരുന്നുവെന്ന് കേസിന്റെ വിശദാംശങ്ങൾ നൽകിക്കൊണ്ട് പോലീസ് പറഞ്ഞു. അതിന് ശേഷം മൊബൈൽ കാണാനായി കുട്ടി ബാൽക്കണിയിൽ നിന്ന് പുറത്തേക്ക് ചാഞ്ഞ് എത്തിനോക്കുന്നതിനിടെ താഴേക്ക് വീഴുകയായിരുന്നു.

രക്തത്തിൽ കുളിച്ച നിലയിൽ കണ്ടെത്തിയ കുട്ടിയെ ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെട്ടതായി ഡോക്ടർമാർ അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട് അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്.

Print Friendly, PDF & Email

Leave a Comment

More News