നെടുങ്കണ്ടത്ത് കല്ലാർ പുഴയിൽ കുളിക്കാനിറങ്ങിയ വിദ്യാർത്ഥിയെ കാണാതായി; തിരച്ചില്‍ തുടരുന്നു

ഇടുക്കി: നെടുങ്കണ്ടം കല്ലാർ പുഴയിൽ കുളിക്കാനിറങ്ങിയ വിദ്യാർത്ഥിയെ കാണാതായി. നെടുങ്കണ്ടം ആലുമൂട്ടിൽ നസീർ-സലീന ദമ്പതികളുടെ മകൻ അജ്മലിനെ (13) യാണ് തിങ്കളാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെ പുഴയില്‍ കാണാതായത്. ഫയർഫോഴ്‌സും പോലീസും നാട്ടുകാരും തിരച്ചിൽ നടത്തുകയാണ്. സ്വാതന്ത്ര്യ ദിനാഘോഷത്തിൽ പങ്കെടുത്ത ശേഷം രണ്ട് സുഹൃത്തുക്കൾക്കൊപ്പമാണ് കല്ലാറിനടുത്ത് എത്തിയത്.

പുഴയില്‍ കുളിക്കാനിറങ്ങുന്നതിനിടെയാണ് അപകടത്തിൽപ്പെട്ടത്. സുഹൃത്തുക്കൾ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും ഒഴുക്കിൽപ്പെടുകയായിരുന്നു. നെടുങ്കണ്ടം ഗവ.എച്ച്.സി.യിലെ ഏഴാം ക്ലാസ് വിദ്യാർഥിയാണ്. നെടുങ്കണ്ടം ഹിൽഡാപ്പടിയിൽ ഷാർജ എന്ന സ്ഥാപനം നടത്തുകയാണ് പിതാവ്. ആസിഫും അൻസിലും സഹോദരങ്ങളാണ്. വിവരമറിഞ്ഞ് സ്ഥലത്തെത്തിയവരുടെ നേതൃത്വത്തിൽ കല്ലാർ പുഴയിൽ തിരച്ചിൽ നടത്തുകയാണ്.

Print Friendly, PDF & Email

Leave a Comment

More News