ഷാജഹാൻ കൊലപാതകം: അറസ്റ്റിലായ രണ്ട് യുവാക്കളെ കാണാതായെന്ന് കുടുംബം; കോടതിയില്‍ പരാതി നല്‍കി

പാലക്കാട്: മലമ്പുഴയിൽ സി.പി.എം ലോക്കൽ കമ്മിറ്റി അംഗം ഷാജഹാനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ പോലീസ് കസ്റ്റഡിയിലെടുത്ത രണ്ട് യുവാക്കളെ കാണാനില്ലെന്ന് അവരുടെ കുടുംബം കോടതിയില്‍ പരാതി നല്‍കി. കൊട്ടേക്കാട് സ്വദേശികളായ ആവാസ്, ജയരാജ് എന്നിവരെ കാണാനില്ലെന്ന് കാണിച്ചാണ് അവരുടെ അമ്മമാർ പാലക്കാട് ജില്ലാ കോടതിയെ സമീപിച്ചിരിക്കുന്നത്. പരാതി കേട്ട കോടതി അന്വേഷണത്തിന് അഭിഭാഷക കമ്മീഷനെ നിയോഗിച്ചു.

കോടതിയുടെ നിര്‍ദ്ദേശപ്രകാരം അഭിഭാഷക കമ്മീഷന്‍ പാലക്കാട് സൗത്ത് പൊലീസ് സ്റ്റേഷനില്‍ പരിശോധന നടത്തി. യുവാക്കളുടെ അമ്മമാരും പൊലീസ് സ്‌റ്റേഷനില്‍ എത്തിയിരുന്നു. തുടര്‍ന്ന് മറ്റ് പൊലീസ് സ്റ്റേഷനുകളിലും പരിശോധന നടത്തും. ഓഗസ്റ്റ് 16-നാണ് പ്രത്യേക പൊലീസ് സംഘം രണ്ടുപേരെയും കസ്റ്റഡിയിലെടുത്തത്.

ഷാജഹാന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് എട്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കേസിൽ ആദ്യം അറസ്റ്റിലായ നാലുപേരെ കഴിഞ്ഞ ദിവസം പൊലീസ് കസ്റ്റഡിയിൽ വിട്ടിരുന്നു.

Print Friendly, PDF & Email

Leave a Comment

More News