പൊമ്പിളൈ ഒരുമൈക്കെതിരെ വിവാദ പരാമര്‍ശം: എംഎം മണിക്കെതിരെ സുപ്രീം കോടതിയിൽ ഹർജി

ന്യൂഡല്‍ഹി: പൊമ്പിളൈ ഒരുമൈയെ അധിക്ഷേപിച്ച് മുൻ മന്ത്രി എംഎം മണി നടത്തിയ വിവാദ പരാമർശത്തിനെതിരെ സുപ്രീം കോടതിയുടെ ഭരണഘടനാ ബെഞ്ചിൽ ഹർജി. എംഎം മണിയുടെ പ്രസംഗത്തിനെതിരായ ഹർജി ജനപ്രതിനിധികളുടെ അധിക്ഷേപങ്ങള്‍ കൈകാര്യം ചെയ്യുന്ന ഭരണഘടനാ ബെഞ്ച് പരിഗണിക്കും.

പൊമ്പിളൈ ഒരുമൈ സമരകാലത്ത് കാട്ടിൽ കുടിയും മറ്റു പരിപാടികളും നടന്നുവെന്ന മണിയുടെ വിവാദ പരാമർശത്തിനെതിരെയാണ് ഹർജി. കൗശൽ കിഷോർ കേസിനൊപ്പം എംഎം മണിയുടെ പ്രസംഗവും പരിഗണിക്കുന്നുണ്ട്. യുപി സർക്കാരിനെതിരെ കൗശൽ കിഷോർ നൽകിയ പ്രധാന കേസിനൊപ്പം എംഎം മണിക്കെതിരെ ജോർജ് വട്ടുകുളം നൽകിയ ഹർജിയും ഭരണഘടനാ ബെഞ്ചിൽ പരിഗണിക്കും.

Print Friendly, PDF & Email

Leave a Comment

More News