തൊടുപുഴയില്‍ ഉരുള്‍ പൊട്ടി 3 മരണം: അഞ്ചംഗ കുടുംബത്തിന്റെ വീട് ഒലിച്ചുപോയി

ഇടുക്കി: തൊടുപുഴ കുടയത്തൂരിൽ ഉരുള്‍ പൊട്ടലില്‍ ഒരു വീട് ഒലിച്ചുപോയി. കുടയത്തൂർ സംഗമം കവലയ്ക്കു സമീപം ചിറ്റടിച്ചാലിൽ സോമന്റെ വീടാണ് ഒലിച്ചുപോയത്. സോമന്റെ അമ്മ തങ്കമ്മ, മകൾ നിമ, മകൻ ആദിദേവ് എന്നിവർ മരിച്ചു. സോമനും ഭാര്യ ഷിജിക്കുമായി തിരച്ചിൽ തുടരുകയാണ്. പോലീസും ഫയർഫോഴ്‌സും നാട്ടുകാരും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തുന്നത്.

പുലർച്ചെ നാല് മണിയോടെ ആണ് ഉരുൾപൊട്ടൽ ഉണ്ടായത്. റവന്യു വകുപ്പും സ്ഥലത്തുണ്ട്. ഇന്നലെ രാത്രി 10.30 ഓടെ കനത്ത മഴയായിരുന്നു എന്നാണ് പ്രദേശവാസികൾ നല്‍കുന്ന വിവരം. ഉരുൾപൊട്ടലിനെ തുടർന്ന് മണ്ണടിഞ്ഞ് കിടക്കുന്ന് ജെ സി ബി ഉപയോഗിച്ച് നീക്കാൻ ശ്രമം തുടരുകയാണ്. അപകടമുണ്ടായ ഭാഗത്ത് ഭാഗത്ത് അധികം വീടുകൾ ഇല്ലാത്തതിനാൽ വൻ ദുരന്തം ഒഴിവായി. മലവെള്ളപ്പാച്ചിൽ ഇപ്പോഴും തുടരുന്നുണ്ട്. ചില വീടുകളിൽ വെള്ളം കറിയിട്ടുണ്ട്.

മ​രി​ച്ച എ​ല്ലാ​വ​രു​ടെ​യും മൃ​ത​ദേ​ഹ​ങ്ങ​ൾ ക​ണ്ടെ​ത്തി

തൊ​ടു​പു​ഴ കു​ട​യ​ത്തൂ​രി​ലെ ഉ​രു​ൾ​പൊ​ട്ട​ലി​ല​ക​പ്പെ​ട്ട കു​ടും​ബ​ത്തി​ലെ എ​ല്ലാ​വ​രു​ടെ​യും മൃ​ത​ദേ​ഹ​ങ്ങ​ൾ ക​ണ്ടെ​ത്തി. ചി​റ്റ​ടി​ച്ചാ​ൽ സ്വ​ദേ​ശി സോ​മ​നും കു​ടും​ബ​വു​മാ​ണ് മ​രി​ച്ച​ത്.

സോ​മ​ൻ, അ​മ്മ ത​ങ്ക​മ്മ, ഭാ​ര്യ ജ​യ, മ​ക​ൾ ഷി​മ, മ​ക​ളു​ടെ മ​ക​ൻ ദേ​വാ​ന​ന്ദ് എ​ന്നി​വ​രു​ടെ മൃ​ത​ദേ​ഹ​ങ്ങ​ളാ​ണ് ക​ണ്ടെ​ത്തി​യ​ത്. ചെ​ളി​യി​ൽ പു​ത​ഞ്ഞ നി​ല​യി​ലാ​യി​രു​ന്നു മൃ​ത​ദേ​ഹ​ങ്ങ​ൾ.

നാ​ട്ടു​കാ​രു​ടെ​യും എ​ൻ​ഡി​ആ​ർ​എ​ഫി​ന്‍റെ​യും അ​ഗ്നി​ശ​മ​ന സേ​ന​യു​ടെ​യും ഡോ​ഗ് സ്ക്വാ​ഡി​ന്‍റെ​യും നേ​തൃ​ത്വ​ത്തി​ലാ​ണ് ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തി​യ​ത്. ടാ​പ്പിം​ഗ് തൊ​ഴി​ലാ​ളി​യാ​യ ജ​യ​ൻ അ​ഞ്ച് സെ​ന്‍റ് പു​ര​യി​ട​ത്തി​ലാ​ണ് താ​മ​സി​ച്ചു​വ​ന്ന​ത്. പു​ല​ർ​ച്ച​യോ​ടെ കു​തി​ച്ചെ​ത്തി​യ ഉ​രു​ൾ​പൊ​ട്ട​ലി​ൽ വീ​ടു​ൾ​പ്പ​ടെ ഒ​ലി​ച്ചു​പോ​കു​ക​യാ​യി​രു​ന്നു.

Print Friendly, PDF & Email

Leave a Comment

More News