ഇന്നത്തെ രാശിഫലം (ആഗസ്റ്റ് 29 തിങ്കള്‍)

ചിങ്ങം: നിങ്ങൾ സാമ്പത്തികമായി മെച്ചപ്പെട്ടവരായിരിക്കാം. ചെലവുകൾ ഉയരാൻ സാധ്യതയുണ്ട്. പ്രിയപ്പെട്ടവരുമായി വീണ്ടും ബന്ധപ്പെടുന്നത് ഇന്ന് പ്രയോജനകരമായിരിക്കും. ഇന്ന് നിങ്ങളുടെ കുടുംബത്തിൽ നിന്നും സുഹൃത്തുക്കളിൽ നിന്നും – പ്രത്യേകിച്ച് സ്ത്രീ സുഹൃത്തുക്കളിൽ നിന്നും – നിങ്ങൾക്ക് പിന്തുണയും സഹകരണവും ലഭിക്കാൻ സാധ്യതയുണ്ട്.

കന്നി: നിങ്ങള്‍ക്ക് ചുറ്റുമുള്ളവര്‍ ഇന്ന് നിങ്ങളോടുള്ള ആരാധനയിലും, നിങ്ങളില്‍ നിന്നും പ്രചോദനമുള്‍ക്കൊള്ളുവാന്‍ ശ്രമിക്കുന്നതിലും വ്യാപൃതരായിരിക്കും. നിങ്ങളുടെ ബുദ്ധിയും സാഹചര്യങ്ങളോട് പൊരുത്തപ്പെടുന്നതിനുള്ള കഴിവും മറ്റുള്ളവര്‍ക്ക് പ്രചോദനം നല്‍കുന്നതാണ്. നിങ്ങളുടെ പ്രണയജീവിതത്തില്‍ നിങ്ങള്‍ക്ക് ഒരു അതിശയമുണ്ടായേക്കാം. പരസ്‌പരം ഇഷ്‌ടപ്പെടുന്നവരെ സംബന്ധിച്ച് മഹത്തായ എന്തോ ഒന്ന് വരാനിരിക്കുന്നു. നിങ്ങള്‍ നിങ്ങളുടെ കുടുംബവുമായി ഇന്ന് വളരെ ഗുണകരമായി സമയം ചെലവഴിക്കും. കുടുംബത്തിന്‍റെ ഉത്തരവാദിത്തങ്ങള്‍ ഏറ്റെടുക്കുകയും ഊര്‍ജ്ജസ്വലമായി പങ്കെടുക്കുകയും ചെയ്യുക.

തുലാം: നിങ്ങളുടെ മോശം മനോഭാവവും മോശം വാക്കുകളും പല ബന്ധങ്ങളെയും ഇന്ന് നശിപ്പിച്ചേക്കാം. അതിനാൽ കഴിയുമെങ്കില്‍, ഇന്ന് ആശയവിനിമയം പരമാവധി ഒഴിവാക്കുക. നിങ്ങൾക്ക് കച്ചവടത്തിലെ ഒരു മോശമായ സാഹചര്യത്തിലൂടെ ഇന്ന് കടന്നുപോകേണ്ടി വന്നേക്കാം. അതിനാൽ ജോലിസ്ഥലത്തുള്ള ആളുകളുമായി പൊരുത്തക്കേടുകൾ ഒഴിവാക്കുന്നതായിരിക്കും കൂടുതല്‍ നല്ലത്. കോടതികളുമായി ബന്ധപ്പെട്ട നിയമപരമായ കാര്യങ്ങളിലും പ്രവർത്തനങ്ങളിലും ഏർപ്പെടുമ്പോൾ വളരെ ശ്രദ്ധാലുവായിരിക്കുക. അടുത്ത ബന്ധുക്കളുമായുള്ള നിങ്ങളുടെ ബന്ധവും ഒരുപക്ഷേ ഇന്ന് നശിപ്പിക്കപെട്ടേക്കാം.

വൃശ്ചികം: ഇന്ന് നിങ്ങള്‍ക്ക് ലാഭകരമായ ദിവസമായിരിക്കും. നിങ്ങളാഗ്രഹിക്കുന്ന എല്ലാ ലൗകികസുഖങ്ങളും ഇന്ന് നിങ്ങള്‍ക്ക് കൈവരികയും ചെയ്യും. വിവാഹത്തിന് ശുഭകരമായ ദിവസം. പണമിടപാടുകാര്‍ക്ക് കാര്യമായ നേട്ടമുണ്ടാകും. മേലധികാരികള്‍ നിങ്ങളുടെ പ്രവര്‍ത്തനത്തില്‍ അതീവസന്തുഷ്‌ടി പ്രകടിപ്പിക്കും. സുഹൃത്തുക്കളുമായി ഒത്തുചേരാനും വളരെ സുന്ദരമായ സ്ഥലങ്ങള്‍ സന്ദര്‍ശിക്കാനും ഇന്ന് അവസരമുണ്ടായേക്കാം.

ധനു: ആത്മവിശ്വാസവും സൗഹാര്‍ദ്ദമനോഭാവവും ഉളള ധനുരാശിക്കാര്‍ക്ക് ഇന്ന് സന്തോഷത്തിന്‍റെ ദിവസമായിരിക്കും. മാതാപിതക്കളുടെ ഭാഗത്തുനിന്നും നിങ്ങൾക്ക് നേട്ടങ്ങളുണ്ടാകും. ജോലിസ്ഥലത്ത് മേലധികാരികളുടെ നല്ല അഭിപ്രായം നേടും. ഒരു വ്യവസായപ്രമുഖനുമായോ അല്ലെങ്കില്‍ ഒരു നിക്ഷേപകനുമായോ ബിസിനസ് സംബന്ധമായ കൂടിക്കാഴ്‌ച അങ്ങേയറ്റം ഫലപ്രദമാകും. ഒരു വാണിജ്യസംരംഭത്തിനാവശ്യമയ ഫണ്ട് സ്വരൂപിക്കാനും നിങ്ങൾക്ക് കഴിഞ്ഞേക്കാം. മറ്റുള്ളവരോട് നിങ്ങള്‍ അധിക സഹായമനോഭാവം കാണിക്കുമെന്നതിനാല്‍ അവരില്‍നിന്നും നിങ്ങള്‍ പ്രശംസ നേടും.

മകരം: അവിവാഹിതരേ, ഇന്ന് നിങ്ങൾക്ക് നിങ്ങളുടെ ഭാവനയിൽ നിന്ന് എന്തെങ്കിലും കണ്ടെത്താനും ഭാവിയെക്കുറിച്ച് ചിന്തിക്കാനും കഴിയും. നിങ്ങളുടെ പ്രിയപ്പെട്ടവരെ കണ്ടുമുട്ടുമ്പോൾ നിങ്ങളുടെ ഹൃദയം തുറന്നുകൊടുക്കാനുള്ള അവസരം ആസ്വദിക്കുക. അതിൽ ഭൂരിഭാഗവും ഏകപക്ഷീയമല്ല; ഉഭയപക്ഷീയമാണ്!

കുംഭം: നിങ്ങൾക്ക് പെട്ടെന്ന് ദേഷ്യം വരാനുള്ള സാധ്യതയുണ്ട്. സഹപ്രവർത്തകരിൽ നിന്നോ അല്ലെങ്കിൽ കീഴ്‌ ജീവനക്കാരില്‍ നിന്നോ നിങ്ങൾക്ക് ലഭിക്കുന്ന എല്ലാ പ്രവൃത്തികളും നിങ്ങൾചെയ്യാതിരിക്കുന്നതിന് ചെറിയ കാരണങ്ങളുണ്ടാകും. മറ്റുള്ളവരെ സഹായിക്കുന്നതിനു മുമ്പ് നിങ്ങളുടെ സ്വന്തം ജോലി പൂർത്തിയാക്കാൻ നിങ്ങൾ ശ്രമിക്കണം.

മേടം: ജീവിതത്തിന്‍റെ എല്ലാതുറകളിലും കളിയും ചിരിയും, സംതൃപ്‌തിയും നിറഞ്ഞ ദിവസമായിരിക്കും നിങ്ങൾക്കിന്ന്. ലക്ഷ്‌മീദേവിയുടെ അനുഗ്രഹം കാരണം നിങ്ങള്‍ക്ക് സാമ്പത്തിക കാര്യങ്ങളില്‍ വലിയ മുന്നേറ്റവും നേട്ടവും ഉണ്ടാകും. ഇന്ന് നിങ്ങളുടെ അധ്വാനം ഫലപ്രദമായി വിനിയോഗിക്കാന്‍ നിങ്ങള്‍ക്ക് കഴിയും.നിങ്ങളുടെ ബിസിനസിന് വേണ്ട ചില പരസ്യപദ്ധതികള്‍ ആസൂത്രണം ചെയ്യാനും നിങ്ങള്‍ക്ക് കഴിഞ്ഞെന്നുവരും. അത് ഫലപ്രദമാവുകയും ചെയ്യും. മറ്റുള്ളവരുമയുള്ള ആശയവിനിമയം ഗുണകരമാകും. ബിസിനസും ഉല്ലാസവും ഒരുമിച്ച് കൊണ്ടുപോകാനും നിങ്ങള്‍ക്ക് കഴിയും. ചെറിയ യാത്രയ്ക്ക് സാധ്യത കാണുന്നു. സമൂഹ്യപ്രസക്തിയുള്ള ചില പ്രവര്‍ത്തനങ്ങള്‍ക്ക് ഇത് നല്ല സമയം.

ഇടവം: ഇന്ന് നിങ്ങളുടെ ഉയര്‍ന്ന മാനസികനില, ചിന്തകള്‍, മധുരഭാഷണം എന്നിവ മറ്റുള്ളവരില്‍ മതിപ്പുളവാക്കും. വിവേകത്തോടെ പെരുമാറാനുള്ള ബോധം നിങ്ങള്‍ക്ക് ലഭിച്ചിട്ടുണ്ട്. ആളുകളോട് വേണ്ടവിധം പെരുമാറാന്‍ നിങ്ങള്‍ക്ക് പ്രത്യേക കഴിവുണ്ട്. വശത്താക്കാന്‍ ഏറ്റവും വിഷമമുള്ളവരെ പോലും മധുരഭാഷണങ്ങള്‍കൊണ്ട് ആകര്‍ഷിക്കാന്‍ നിങ്ങള്‍ക്ക് കഴിയും. അതിനാല്‍ സിമ്പോസിയങ്ങള്‍, ചർച്ചകൾ, സംവാദങ്ങള്‍ എന്നിവയില്‍ ഇന്ന് നിങ്ങള്‍ തിളങ്ങും. നിങ്ങളുടെ പ്രവര്‍ത്തനത്തിന് ഉദ്ദേശിച്ച ഫലം പെട്ടെന്നുണ്ടായില്ലെങ്കിലും നിരാശപ്പെടേണ്ടതില്ല. നിങ്ങള്‍ക്ക് ദഹനസംബന്ധമായ അസുഖങ്ങള്‍ക്ക് സാധ്യതയുള്ളതിനാല്‍ പുറത്തുനിന്നുള്ള ഭകഷണം ഒഴിവാക്കുക. ഇന്ന് സാഹിത്യത്തില്‍ നിങ്ങള്‍ക്ക് താല്‍പ്പര്യം തോന്നാം.

മിഥുനം: ചഞ്ചലവും സന്നിഗ്ദ്ധവുമായ മാനസിക അവസ്ഥയിലായിലായിരിക്കും ഇന്ന് നിങ്ങള്‍. ഒരുപക്ഷേ ധ്രുവാന്തരമുള്ള രണ്ട് കാര്യങ്ങള്‍ക്കിടയില്‍ ഒന്ന് തെരഞ്ഞെടുക്കേണ്ട അവസ്ഥയിലാകും നിങ്ങള്‍. ഇക്കാര്യത്തില്‍ ഒരു സാധ്യതയോടും പ്രത്യേക വൈകാരികബന്ധം കാണിക്കരുത്. നിങ്ങളുടെ അമ്മയുടെ സാമീപ്യം ഇന്ന് നിങ്ങൾക്ക് ആശ്വാസം പകരും. ആത്മീയമോ ബൗദ്ധികമോ ആയ ചര്‍ച്ചകളില്‍ പങ്കെടുക്കുകയാണെങ്കില്‍, തര്‍ക്കങ്ങള്‍ ഒഴിവാക്കാന്‍ ശ്രമിക്കണം. കുടുംബത്തിലെ മുതിര്‍ന്നവരുമായി സ്ഥാവര-ജംഗമസ്വത്തുക്കളെ സംബന്ധിച്ചോ പൈതൃകസ്വത്തിനെ സംബന്ധിച്ചോ ഇന്ന് ചര്‍ച്ച ചെയ്യാതിരിക്കുക. അല്ലാത്തപക്ഷം വേദനാജനകമായ അനുഭവങ്ങള്‍ ഉണ്ടാകും. ജോലി സംബന്ധമായ യാത്രയ്ക്ക് സാധ്യതയുണ്ട്. എന്നാല്‍ അത് കഴിയുന്നതും ഒഴിവാക്കണം.

കര്‍ക്കടകം: സന്തോഷവും ആനന്ദവും നിറയുന്ന ഒരു ദിവസമായിരിക്കും ഇന്ന് നിങ്ങൾക്ക് ഉണ്ടാവുക. പുതിയ പദ്ധതികളുടെ സുഗമമായ സമാരംഭം നിങ്ങൾക്ക് സന്തോഷം നൽകും. സുഹൃത്തുക്കളുമായും പ്രിയപ്പെട്ടവരുമായും ഒരു കൂടിക്കാഴ്‌ച നിങ്ങൾക്ക് സന്തോഷം നൽകും. നിങ്ങളുടെ പങ്കാളിക്കായി നിങ്ങൾ ഒരു യാത്ര തയ്യായാറാക്കാൻ ആഗ്രഹിക്കും. ഇത് നിങ്ങള്‍ക്ക് ഉത്സാഹം, ഊർജ്ജം എന്നിവ നല്‍കും.

Print Friendly, PDF & Email

Leave a Comment

More News