പേരിന്റെ കൂടെ ‘എസ്’ അധികം ചേര്‍ത്ത് സുരേഷ് ഗോപി; മുൻനിര താരങ്ങൾക്ക് പിന്നാലെ താരവും

ഒരിടവേളയ്ക്ക് ശേഷം മലയാളത്തിൽ ഗംഭീര തിരിച്ചുവരവ് നടത്തിയ നടനാണ് സുരേഷ് ഗോപി. തിരിച്ചുവരവിലും സൂപ്പർ താരത്തിന് വൻ വരവേൽപ്പാണ് ആരാധകർ നൽകിയത്. സിനിമയ്‌ക്കൊപ്പം രാഷ്ട്രീയത്തിലും ജീവകാരുണ്യ പ്രവർത്തനങ്ങളിലും സജീവമാണ് താരം.

അടുത്തിടെ പുറത്തിറങ്ങിയ സുരേഷ് ഗോപിയുടെ ‘പാപ്പന്‍’ എന്ന ചിത്രം തിയേറ്ററുകളിൽ വൻ വിജയമായിരുന്നു. പാപ്പന് ശേഷവും ഒരുപിടി ചിത്രങ്ങള്‍ സൂപ്പര്‍ താരത്തിന്റെ കൈകളില്‍ ഭദ്രം. സിനിമാ വിശേഷങ്ങൾ പങ്കുവെച്ച് സോഷ്യൽ മീഡിയയിൽ സജീവമാണ് താരം.

അതേസമയം സമൂഹ മാധ്യമങ്ങളിലെ അക്കൗണ്ടുകളില്‍ തന്‍റെ പേരില്‍ മാറ്റം വരുത്തിയിരിക്കുകയാണ് സുരേഷ് ഗോപി. പേരിന്‍റെ ഇംഗ്ലീഷ് അക്ഷരങ്ങളില്‍ ഒരു എസ് കൂടി ചേര്‍ത്താണ് മാറ്റം. Suresh gopi എന്ന സ്‌പെല്ലിങ്ങിന് പകരം Suressh gopi എന്നാണ് മാറ്റിയിരിക്കുന്നത്. ജ്യൂയിഷ് ന്യൂമറോളജി പ്രകാരമാണ് നടന്‍ തന്‍റെ പേരില്‍ ഒരു അക്ഷരം അധികമായി ചേര്‍ത്തതെന്നാണ് റിപ്പോര്‍ട്ടുകള്‍.

സുരേഷ് ഗോപിക്ക് പുറമെ മലയാള സിനിമയിലെ മറ്റ് ചില പ്രമുഖരും സമാനമായി പേരുകളില്‍ മുന്‍പ് മാറ്റം വരുത്തിയിട്ടുണ്ട്. സംവിധായകന്‍ ജോഷി, നടി ലെന, റായി ലക്ഷ്‌മി, റോമ തുടങ്ങിയവരാണ് ഇത്തരത്തില്‍ തങ്ങളുടെ പേരുകളില്‍ മാറ്റം വരുത്തിയത്. സംവിധായകന്‍ ജോഷി തന്‍റെ പേരിനൊപ്പം y എന്ന ഇംഗ്ലീഷ് അക്ഷരം ചേര്‍ത്ത് Joshiy എന്നാക്കി മാറ്റിയിരുന്നു.

നടി ലെന തന്റെ പേര് ലെനയിൽ നിന്ന് Lenaa എന്നും റോമ റോമയ്‌ക്കൊപ്പം എച്ച് ചേർത്ത് Romah എന്നും പേര് മാറ്റി. ന്യൂമറോളജി പ്രകാരം നടി ലക്ഷ്മി റായ് തന്റെ പേര് റായ് ലക്ഷ്മി എന്നാക്കി മാറ്റി.

Print Friendly, PDF & Email

Leave a Comment

More News