യുവതി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഭർത്താവിനും അമ്മയ്ക്കുമെതിരെ പോലീസ് കേസെടുത്തു

കണ്ണൂർ: പയ്യന്നൂർ കരിവെള്ളൂരിൽ യുവതി ഭർത്താവിന്റെ വീട്ടിൽ ആത്മഹത്യ ചെയ്തു. പെരുവമ്പ സ്വദേശി കെ.പി.സൂര്യയാണ് ആത്മഹത്യ ചെയ്തത്. 24 കാരിയായ സൂര്യയെ കഴിഞ്ഞ ദിവസമാണ് ഭർത്താവിന്റെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.

2021-ല്‍ വിവാഹിതരായ ദമ്പതികള്‍ക്ക് എട്ടു മാസം പ്രായമുള്ള മകനുണ്ട്. ഗാർഹിക പീഡനത്തെ തുടർന്നാണ് ആത്മഹത്യയെന്ന് ബന്ധുക്കൾ ആരോപിക്കുന്നു. സൂര്യയെ ഭർത്താവ് രാഗേഷും അമ്മയും നിരന്തരം പീഡിപ്പിച്ചിരുന്നതായി ബന്ധുക്കൾ പറയുന്നു. ഭർത്താവ് രാഗേഷിനും അമ്മയ്ക്കുമെതിരെ പയ്യന്നൂർ പോലീസ് കേസെടുത്തു.

Print Friendly, PDF & Email

Leave a Comment

More News