അതിഥി തൊഴിലാളിയായ ഭർത്താവ് ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം തൂങ്ങിമരിച്ചു

എറണാകുളം: പള്ളിക്കരയിൽ അതിഥി തൊഴിലാളിയായ ഭർത്താവ് ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം തൂങ്ങിമരിച്ചു. ഒഡീഷ സ്വദേശി സുബ്രുവാണ് പള്ളിക്കര ഊത്തിക്കരയിൽ ഭാസ്കരന്റെ മകൾ ലിജയെ കൊലപ്പെടുത്തിയത്. തിങ്കളാഴ്ച രാത്രി 11.30ഓടെയായിരുന്നു കൊലപാതകം.

സുബ്രുവിനെ ചൊവ്വാഴ്‌ച രാവിലെയാണ് വീടിനു സമീപത്തെ മരത്തിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ഇവർ മൂന്ന് വർഷം മുമ്പ് പ്രണയിച്ച് വിവാഹം കഴിച്ചവരാണ്. ലിജയുടെ മൃതദേഹം കളമശ്ശേരി മെഡിക്കൽ കോളേജിൽ പോസ്‌റ്റ്‌മോർട്ടം നടത്തും. സംഭവത്തിൽ കേസ് രജിസ്‌റ്റർ ചെയ്‌ത് കുന്നത്തുനാട് പൊലീസ് അന്വേഷണം ആരംഭിച്ചു. കുടുംബ പ്രശ്‌നങ്ങളെ തുടർന്നാണ് ക്രൂരമായ കൊലപാതകം നടത്തിയതെന്നാണ് പ്രാഥമിക നിഗമനം.

Print Friendly, PDF & Email

Leave a Comment

More News