സഫൂറ സർഗറിനെ ജാമിയ മിലിയ സർവകലാശാല കാമ്പസിൽ പ്രവേശിക്കുന്നതിന് വിലക്കേർപ്പെടുത്തി

ന്യൂഡൽഹി: ഡൽഹി കലാപക്കേസിലെ പ്രതി സഫൂറ സർഗറിനെ സർവകലാശാല കാമ്പസിൽ പ്രവേശനം ജാമിയ മില്ലിയ ഇസ്ലാമിയ നിരോധിച്ചു. പ്രബന്ധം സമർപ്പിക്കാത്തതിന്റെ പേരിൽ എംഫിൽ പ്രവേശനം റദ്ദാക്കി ദിവസങ്ങൾക്ക് ശേഷമാണ് സർവകലാശാലയുടെ ഈ തീരുമാനം. സഫൂറ സർഗാർ സംഘടിപ്പിച്ച പ്രതിഷേധ പ്രകടനവും മാർച്ചും കാരണം അവരെ കാമ്പസിൽ നിന്ന് വിലക്കിയതായി സർവകലാശാല പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.

സഫൂറ രാഷ്ട്രീയ അജണ്ടയ്ക്കായി സർവകലാശാലയുടെ വേദി ഉപയോഗിക്കുന്നുവെന്ന് സർവകലാശാല പറയുന്നു. “സഫൂറ സർഗർ (പൂർവ വിദ്യാർത്ഥി) ചില വിദ്യാർത്ഥികളുമായി ചേർന്ന് കാമ്പസിൽ അപ്രസക്തവും ആക്ഷേപകരവുമായ വിഷയങ്ങൾക്കെതിരെ പ്രക്ഷോഭങ്ങളും പ്രതിഷേധങ്ങളും മാർച്ചുകളും സംഘടിപ്പിക്കുന്നതിൽ ഏർപ്പെട്ടിരുന്നതായി നിരീക്ഷിച്ചു. സർവ്വകലാശാലയിലെ നിരപരാധികളായ വിദ്യാർത്ഥികളെ പ്രകോപിപ്പിക്കുകയും മറ്റ് ചില വിദ്യാർത്ഥികളുമായി സർവ്വകലാശാലയുടെ പ്ലാറ്റ്ഫോം അവരുടെ ദുരുദ്ദേശ്യപരമായ രാഷ്ട്രീയ അജണ്ടയ്ക്കായി ഉപയോഗിക്കാൻ ശ്രമിക്കുകയും ചെയ്യുന്നു,” പ്രസ്താവനയില്‍ വിശദീകരിച്ചു.

സഫൂറ സർഗർ സ്ഥാപനത്തിന്റെ സാധാരണ പ്രവർത്തനത്തെ തടസ്സപ്പെടുത്തുകയാണെന്നും സർവകലാശാലയുടെ ഉത്തരവിൽ പറയുന്നു. മേൽപ്പറഞ്ഞ കാര്യങ്ങൾ കണക്കിലെടുത്ത്, കാമ്പസിലെ സമാധാനപരമായ അക്കാദമിക് അന്തരീക്ഷം നിലനിർത്തുന്നതിനായി പൂർവ്വ വിദ്യാർത്ഥി സഫൂറ സർഗറിനെ ക്യാമ്പസിൽ ഉടൻ പ്രാബല്യത്തിൽ വരുന്ന നിരോധനത്തിന് കോമ്പീറ്റന്റ് അതോറിറ്റി അംഗീകരിച്ചു.

Print Friendly, PDF & Email

Leave a Comment

More News