പഞ്ചാബിൽ കച്ചിക്കുറ്റി കത്തിക്കൽ തുടങ്ങി; നാല് ദിവസത്തിനുള്ളിൽ 22 കേസുകൾ റിപ്പോർട്ട് ചെയ്തു

ചണ്ഡീഗഢ്: കഴിഞ്ഞ നാല് ദിവസത്തിനുള്ളിൽ സംസ്ഥാനത്താകെ കൊയ്ത്തു കഴിഞ്ഞ് കച്ചിക്കുറ്റി കത്തിച്ച 22 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇത് പഞ്ചാബ് റിമോട്ട് സെൻസിംഗ് സെന്റർ (പിആർഎസ്‌സി) പുറത്തുവിട്ട ഔദ്യോഗിക കണക്കുകളാണെങ്കിലും യഥാർത്ഥ സംഖ്യ റിപ്പോർട്ട് ചെയ്തതിനേക്കാൾ വളരെ കൂടുതലാണെന്ന് വൃത്തങ്ങൾ പറയുന്നു.

വടക്കുപടിഞ്ഞാറ് നിന്ന് തെക്കോട്ട് വീശുന്ന പടിഞ്ഞാറൻ കാറ്റ് മൂലം ശൈത്യകാലത്ത് ഡൽഹിയിലും പരിസര പ്രദേശങ്ങളിലും
ഇത് മലിനീകരണത്തിന് പ്രധാന പങ്കുവഹിക്കുന്നതായി കണക്കാക്കപ്പെടുന്നു. അമൃത്സറിലെ മൂന്ന് കർഷകർക്ക് പിഴ ചുമത്തിയിട്ടുണ്ടെന്നും മറ്റൊരു കർഷകന്റെ ഭൂമി രേഖയിൽ “റെഡ് എൻട്രി” രേഖപ്പെടുത്തിയിട്ടുണ്ടെന്നും വൃത്തങ്ങൾ പറഞ്ഞു.

പതിനായിരക്കണക്കിന് കർഷകർ വിരിപ്പു കൃഷി വിളവെടുപ്പിന് ശേഷം ഉണ്ടാകുന്ന അവശിഷ്ടങ്ങൾ കത്തിക്കുന്നു. കാരണം, റാബി വിള വിതയ്ക്കുന്നതിന് സ്ഥലമില്ലായ്മ. റാബി വിത്ത് ഒക്ടോബർ അവസാനത്തിലും നവംബറിലും തുടങ്ങി ഏപ്രിലിൽ വിളവെടുക്കും.

കൃഷിയിടങ്ങളിലെ തീപിടിത്തങ്ങൾ തടയാൻ പഞ്ചാബ് സർക്കാർ പതിനായിരത്തോളം ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുണ്ട്. നെൽച്ചെടികൾ കത്തിക്കുന്നില്ലെന്ന് ഉറപ്പാക്കാൻ കർഷകരെ പ്രോത്സാഹിപ്പിക്കുന്നതിന് സംഭാവന നൽകാനുള്ള പഞ്ചാബിന്റെ നിർദ്ദേശം കേന്ദ്രം നിരസിച്ചതിനെ തുടർന്നാണിത്. നെൽകർഷകർക്ക് ഏക്കറിന് 2,500 രൂപ നൽകാനാണ് സംസ്ഥാന സർക്കാർ നിർദ്ദേശിച്ചത്.

ബദൽ പദ്ധതി ഉണ്ടായിരുന്നിട്ടും ആശങ്ക അവശേഷിക്കുന്നു
അതിനിടെ, പഞ്ചാബും ഡൽഹിയും ചേർന്ന് 5,000 ഏക്കർ സ്ഥലത്ത് നെൽച്ചെടികൾ രണ്ടാഴ്ചകൊണ്ട് ദ്രവിപ്പിക്കാന്‍ സഹായിക്കുന്ന സൂക്ഷ്മജീവ ലായനിയായ പുസ ബയോ ഡികംപോസർ ഉപയോഗിക്കുന്നു. കൂടാതെ, 56,000 പുതിയ കൊയ്ത്ത് യന്ത്രങ്ങള്‍ വാങ്ങിയിട്ടുണ്ട്, അവ വൻ സബ്‌സിഡി നിരക്കിൽ സഹകരണ സംഘങ്ങൾക്ക് കൈമാറുന്നു. ഇതിനുപുറമെ, കഴിഞ്ഞ നാല് വർഷമായി വിതരണം ചെയ്ത 90,000 കൊയ്ത്തു യന്ത്രങ്ങള്‍ പഞ്ചാബിലെ ഫാമുകളിലുണ്ട്.

എന്നാൽ, ഈ യന്ത്രങ്ങൾ വിതരണം ചെയ്‌തിട്ടും കഴിഞ്ഞ നാലു വർഷത്തിനിടെ കൃഷിയിടങ്ങളിലെ തീപിടിത്തം വർധിച്ചു എന്നതാണ് സർക്കാരിന്റെ ഏറ്റവും വലിയ ആശങ്ക. 2017ൽ പഞ്ചാബിൽ 45,300 കാർഷിക തീപിടിത്തങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടു. അടുത്ത വർഷം ഇത് 50,500 ആയി ഉയർന്നു. 2019ൽ റിപ്പോർട്ട് ചെയ്യപ്പെട്ട കാർഷിക തീപിടിത്തങ്ങളുടെ എണ്ണം 55,000 ആയിരുന്നു, 2020ൽ രേഖപ്പെടുത്തിയത് 76,500 ആയിരുന്നു. 2021ൽ കാർഷിക തീപിടിത്തങ്ങളുടെ എണ്ണം 71,000 ആയി കുറഞ്ഞു.

Print Friendly, PDF & Email

Leave a Comment

More News