സെക്യൂരിറ്റി കൗൺസിലിൽ ഇന്ത്യക്ക് സ്ഥിരാംഗത്വം ലഭിക്കാന്‍ വേണ്ടതെല്ലാം ചെയ്യുമെന്ന് ജോ ബൈഡന്‍ ഉറപ്പു നൽകി

ന്യൂയോർക്ക്: സെക്യൂരിറ്റി കൗൺസിലിൽ ഇന്ത്യക്ക് സ്ഥിരാംഗത്വം ലഭിക്കുന്നതിന് വേണ്ടതെല്ലാം ചെയ്യുമെന്ന് യു എസ് പ്രസിഡന്റ് ജോ ബൈഡൻ ഉറപ്പു നൽകി. സെപ്റ്റംബർ 21ന് ജനറൽ അസംബ്ലിയിൽ ഉന്നതതല യോഗത്തെ അഭിസംബോധന ചെയ്യുന്നതിനിടയിലാണ് ബൈഡൻ തന്റെ പ്രഖ്യാപനം നടത്തിയത്.

സെക്യൂരിറ്റി കൗൺസിലിൽ സ്ഥിരാംഗങ്ങളുടേയും താത്ക്കാലിക അംഗങ്ങളുടേയും സംഖ്യ വർധിപ്പിക്കുന്നതിന് അമേരിക്ക മുൻകൈ എടുക്കുമെന്നും ബൈഡൻ പറഞ്ഞു. വളരെ നാളുകളായി സ്ഥിരാംഗത്വത്തിന് ശ്രമിക്കുന്ന ഇന്ത്യ, ജപ്പാൻ, ജർമ്മനി തുടങ്ങിയ രാഷ്ട്രങ്ങളുടെ താല്പര്യം സംരക്ഷിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഇന്ന് ലോകം നേരിടുന്ന പ്രശ്നങ്ങളിൽ ശരിയായ രീതിയില്‍ പ്രതികരിക്കുന്നതിന് കൂടുതൽ രാഷ്ട്രങ്ങളെ ഉൾപ്പെടുത്തേണ്ടതാണെന്നും ആഫ്രിക്ക, ലാറ്റിൻ അമേരിക്ക, കരീബിയൻ തുടങ്ങിയ രാജ്യങ്ങളേയും അതില്‍ ഉൾപ്പെടുത്തണമെന്നും ബൈഡൻ വാദിച്ചു.

2021 ഓഗസ്റ്റില്‍ യുഎൻ സെക്യൂരിറ്റി കൗൺസിലിൽ പ്രസിഡന്റ് ബൈഡനും ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള കൂടിക്കാഴ്ചയിൽ ഇന്ത്യയുടെ സ്ഥിരാംഗത്വത്തിനു വേണ്ടി അമേരിക്ക സെക്യൂരിറ്റി കൗൺസിലിൽ സമ്മർദം ചെലുത്തുമെന്ന് ഉറപ്പു നൽകിയിരുന്നു.

ഇന്ത്യയുടെ ശക്തമായ നേതൃത്വത്തെ പ്രസിഡന്റ് ബൈഡൻ പ്രത്യേകം അഭിനന്ദിച്ചു. കൂടിക്കാഴ്ചയ്ക്കു ശേഷം ഇരുവരും ചേർന്ന് വൈറ്റ് ഹൗസിൽ നിന്ന് സംയുക്ത പ്രസ്താവനയും പുറപ്പെടുവിച്ചിരുന്നു.

Print Friendly, PDF & Email

Leave a Comment

More News