ഭർത്താവ് മരിച്ച് 52 വർഷത്തിന് ശേഷം ഭാര്യയ്ക്ക് വിധവാ പെൻഷൻ

കട്ടക്ക്/ബാലസോർ: നീണ്ട നിയമ പോരാട്ടത്തിനൊടുവിൽ ഭർത്താവ് മരിച്ച് 52 വർഷത്തിന് ശേഷം ബാലസോറിൽ നിന്നുള്ള വൃദ്ധ വിധവയ്ക്ക് പെൻഷൻ ലഭിച്ചു. ബാലസോർ ജില്ലയിലെ ആരാദ് ബസാർ നിവാസിയായ ലളിതാ മൊഹന്തിക്ക് 37-ാം വയസ്സിൽ ഭർത്താവ് ഭീംസെൻ മൊഹന്തിയെ നഷ്ടപ്പെട്ടതാണ്.

ഭർത്താവ് ഒഡീഷ സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷനിൽ (ഒഎസ്ആർടിസി) ജീവനക്കാരനായിരുന്നുവെങ്കിലും, ലളിതയ്ക്ക് മരണശേഷം പെൻഷൻ ലഭിച്ചില്ല. കുടിശ്ശിക ലഭിക്കാൻ കോടതിയെ സമീപിച്ച അവര്‍ ഒമ്പത് വർഷത്തെ നിയമപോരാട്ടത്തിന് ശേഷം ഒറീസ ഹൈക്കോടതി ഒഎസ്‌ടിസിക്ക് 16 ലക്ഷം രൂപ താൽക്കാലിക പെൻഷൻ നൽകാൻ ഉത്തരവിടുകയും ചെയ്തു.

ഒഎസ്ആർടിസിയിലെ നാല് മുതിർന്ന ഉദ്യോഗസ്ഥരും അണ്ടർ സെക്രട്ടറിയും ഇവരുടെ വീട്ടിലെത്തി ചെക്ക് നൽകി. കാലതാമസത്തിൽ അതൃപ്തി പ്രകടിപ്പിച്ച ഒറീസ ഹൈക്കോടതി പെൻഷൻ ഒരു ആനുകൂല്യമല്ലെന്നും അത് അവകാശമാണെന്നും പറഞ്ഞു.

Print Friendly, PDF & Email

Leave a Comment

More News