ഫ്രറ്റേണിറ്റി മൂവ്മെന്റ് ക്യാമ്പസ് കാരവന് ഇന്ന് തുടക്കം (സെപ്റ്റംബർ 26, തിങ്കൾ)

പാലക്കാട്: “അഭിമാനത്തോടെ നീതി ചോദിക്കുക, പോരാട്ടങ്ങളുടെ തുടർച്ചയാവുക” എന്ന തലക്കെട്ടിൽ ഫ്രറ്റേണിറ്റി മൂവ്മെന്റ് ജില്ല കമ്മിറ്റി സംഘടിപ്പിക്കുന്ന ക്യാമ്പസ് കാരവന് തിങ്കളാഴ്ച തുടക്കം. ചൊവ്വാഴ്ച്ച സമാപിക്കുന്ന കാരവൻ ജില്ല പ്രസിഡന്റ് ഫിറോസ്.എഫ്.റഹ്മാൻ ആണ് നയിക്കുക. തിങ്കളാഴ്ച രാവിലെ 9.30ന് ഒറ്റപ്പാലം എൻ.എസ്.എസ് കോളേജിൽ നിന്ന് ഫ്ലാഗ് ഓഫ് ചെയ്യുന്ന കാരവൻ വിക്ടോറിയ കോളേജ്, ചിറ്റൂർ ഗവ. കോളേജ്, പട്ടാമ്പി എസ്.എൻ.ജി.എസ് കോളേജ്, ഐഡിയൽ കോളേജ് ചെർപ്പുളശേരി, എം.ഇ.എസ് കല്ലടി കോളേജ്, മണ്ണാർക്കാട് നജാത്ത് കോളേജ്, ആർ.ജി.എം കോളേജ് അട്ടപ്പാടി അടക്കമുള്ളിടങ്ങളിൽ സ്വീകരണമേറ്റുവാങ്ങും. രാജ്യത്ത് നടന്നുകൊണ്ടിരിക്കുന്ന സാമൂഹിക നീതി നിഷേധങ്ങൾ, കാമ്പസ് ജനാധിപത്യം, വിദ്യാർത്ഥി അവകാശങ്ങൾ തുടങ്ങിയ വിഷയങ്ങൾ കാരവനിൽ ഉയർത്തും. സംസ്ഥാന,ജില്ല നേതാക്കൾ പങ്കെടുക്കും. വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച വിദ്യാർത്ഥികളെയും സാഹോദര്യ രാഷ്ട്രീയത്തിലേക്ക് കടന്നുവന്ന പുതിയ വിദ്യാർത്ഥികളെയും ആദരിക്കും.

Print Friendly, PDF & Email

Leave a Comment

More News