പ്രൊവിഡൻസ് സ്‌കൂളിലെ ഹിജാബ് വിലക്കിനെതിരായ എസ്.ഐ.ഒ – ജി.ഐ.ഒ മാർച്ചിൽ പോലീസ് അതിക്രമം

കോഴിക്കോട്: പ്രൊവിഡൻസ് സ്‌കൂളിലെ ഹിജാബ് വിലക്കിനെതിരെ എസ്.ഐ.ഒ – ജി.ഐ.ഒ കോഴിക്കോട് ജില്ലാ കമ്മിറ്റികളുടെ നേതൃത്വത്തിൽ നടന്ന ബഹുജന മാർച്ചിൽ പോലീസ് നായാട്ട്. എസ്.ഐ.ഒ സംസ്ഥാന സെക്രട്ടറിമാരായ സഈദ് കടമേരി, തഷ്രീഫ് കെ.പി, സംസ്ഥാന സമിതി അംഗങ്ങളായ അഡ്വ. റഹ്മാൻ ഇരിക്കൂർ, അസ്ലഹ് കക്കോടി, കോഴിക്കോട് ജില്ലാ ജോയിൻ്റ് സെക്രട്ടറി ഷഫാഖ് കക്കോടി എന്നിവരടക്കം 16 പ്രവർത്തകരെ അറസ്റ്റ് ചെയ്തു. അറസ്റ്റിലയവരിൽ 2 വനിതകളും ഉൾപെടും. 12 പേർക്ക് ഗുരുതരമായി പരുക്കേറ്റു.

ജി.ഐ.ഒ കോഴിക്കോട് ജില്ലാ ജനറൽ സെക്രട്ടറി ലുലു മുജീബ് അദ്ധ്യക്ഷത വഹിച്ച ബഹുജന മാർച്ച് ജമാഅത്തെ ഇസ്‌ലാമി സംസ്ഥാന സെക്രട്ടറി ശിഹാബ് പൂക്കോട്ടൂർ ഉദ്ഘാടനം ചെയ്തു. ജമാഅത്തെ ഇസ്‌ലാമി വനിതാ വിഭാഗം സംസ്ഥാന ജനറൽ സെക്രട്ടറി പി റുക്സാന, എസ്.ഐ.ഒ സംസ്ഥാന പ്രസിഡൻ്റ് അംജദ് അലി, ജനറൽ സെക്രട്ടറി അൻവർ സലാഹുദ്ദീൻ, ജി.ഐ.ഒ സംസ്ഥാന സമിത അംഗം ആയിഷ ഗഫൂർ, ജമാഅത്തെ ഇസ്‌ലാമി കോഴിക്കോട് സിറ്റി പ്രസിഡൻ്റ് ഫൈസൽ പൈങ്ങോട്ടായി, എസ്.ഐ ഒ കോഴിക്കോട് ജില്ലാ ജോയിൻ്റ് സെക്രട്ടറി ഷഫാഖ് കക്കോടി എന്നിവർ സംസാരിച്ചു.

Print Friendly, PDF & Email

Leave a Comment

More News