ജി. ദേവരാജൻ മാസ്റ്ററുടെ 95-ാം ജന്മദിനം ആഘോഷിച്ചു

തിരുവനന്തപുരം: അനശ്വര സംഗീതജ്ഞൻ ജി. ദേവരാജൻ മാസ്റ്ററുടെ 95-ാം ജന്മദിനം ദേവരാജൻ മാസ്റ്റർ ഫൗണ്ടേഷന്റെ നേതൃത്വത്തിൽ ആഘോഷിച്ചു.

ഇന്നലെ മാനവീയം വീഥി ദേവരാജൻ സ്‌ക്വയറിൽ അദ്ദേഹത്തിന്റെ പ്രിയ ശിഷ്യരും പിന്നണി ഗായകരും ആരാധകരും ചേർന്ന് പുഷ്പാർച്ചനയും ഗാനാർച്ചനയും നടത്തി. ഗായകരായ കല്ലറ ഗോപന്‍, രാജീവ് ഒ. എവി, രാജലക്ഷ്മി, സരിത രാജീവ്, അപര്‍ണ രാജീവ്, ഫൗണ്ടേഷന്‍ പ്രസിഡന്റ് ജയമോഹന്‍, സെക്രട്ടറി കരമന ഹരി എന്നിവരോടൊപ്പം തിരുവനതപുരം കോര്‍പ്പറേഷന്റെ ശുചീകരണ തൊഴിലാളികളും ചേര്‍ന്ന് ദീപങ്ങള്‍ തെളിയിച്ചു.

ഒ.എന്‍.വി. ദേവരാജന്‍ കൂട്ടുകെട്ടിലെ അനശ്വര ഗാനമായ വരിക ഗന്ധര്‍വ്വ ഗായകാ വീണ്ടും എന്ന ഗാനം ഗായകര്‍ ആലപിച്ചു. ദേവരാജ സംഗീതത്തിൽ ‘മനുഷ്യൻ മതങ്ങളെ സൃഷ്ടിച്ചു’ എന്ന ഗാനത്തിന്റെ 50-ാം വാർഷികാഘോഷം ദേവരാജൻ മാസ്റ്റർ ഫൗണ്ടേഷൻ ഒക്ടോബറിൽ സംഘടിപ്പിക്കും. വാർഷികാഘോഷം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.

 

Print Friendly, PDF & Email

Leave a Comment

More News