ഉദ്യോഗസ്ഥർക്ക് പോപ്പുലർ ഫ്രണ്ടുമായി ബന്ധമുണ്ടെന്ന ആരോപണം കേരള പോലീസ് നിഷേധിച്ചു

തിരുവനന്തപുരം: നിരോധിത സംഘടനയായ പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുമായി (പിഎഫ്‌ഐ) 873 പോലീസുകാർക്ക് ബന്ധമുണ്ടെന്ന് എൻഐഎ സംസ്ഥാന പോലീസ് മേധാവിക്ക് റിപ്പോർട്ട് കൈമാറിയെന്ന അഭ്യൂഹത്തെ അപലപിച്ച് കേരള പോലീസ്. പോലീസ് മീഡിയ സെന്റർ പുറത്തിറക്കിയ ഔദ്യോഗിക പത്രക്കുറിപ്പിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. സംസ്ഥാന പൊലീസ് സേനയിലെ 873 പേർക്ക് പിഎഫ്ഐയുമായി ബന്ധമുണ്ടെന്ന് കാണിച്ച് ദേശീയ അന്വേഷണ ഏജൻസി ഡിജിപി അനിൽ കാന്തിന് വിശദമായ റിപ്പോർട്ട് കൈമാറിയെന്ന തരത്തിൽ വാർത്തകൾ പ്രചരിച്ചിരുന്നു.

അടുത്തിടെ എന്‍ഐഎ രാജ്യവ്യാപകമായി പിഎഫ്‌ഐ ഓഫിസുകൾ റെയ്‌ഡ് ചെയ്ത് സംഘടന നേതാക്കളെ അറസ്‌റ്റ് ചെയ്‌തിരുന്നു. പിന്നാലെ സെപ്റ്റംബർ 27നാണ് കേന്ദ്രസർക്കാർ പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയ്‌ക്കും അനുബന്ധ സംഘടനകള്‍ക്കും അഞ്ച് വര്‍ഷത്തേക്ക് നിരോധനം ഏര്‍പ്പെടുത്തിയത്.

Print Friendly, PDF & Email

Leave a Comment

More News