പാലക്കാട് ടൂറിസ്റ്റ്ബസും കെഎസ്ആർടിസി ബസും കൂട്ടിയിടിച്ചു കുട്ടികളടക്കം 9 പേർ മരിച്ചു

പാലക്കാട്: എറണാകുളം മുളന്തുരുത്തി ബസേലിയസ് സ്‌കൂളിൽ നിന്ന് വിദ്യാർത്ഥികളുമായി പോയ ടൂറിസ്റ്റ് ബസ് വടക്കാഞ്ചേരിയില്‍ കെഎസ്ആർടിസി ബസിൽ ഇടിച്ച് ഒമ്പത് പേർ മരിച്ചു.

ടൂറിസ്റ്റ് ബസിൽ 42 വിദ്യാർത്ഥികളും അഞ്ച് അദ്ധ്യാപകരുമാണ് ഉണ്ടായിരുന്നതെന്ന് പോലീസ് പറഞ്ഞു. 47 യാത്രക്കാരിൽ 36 പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരിൽ 12 പേരുടെ നില ഗുരുതരമാണ്. വ്യാഴാഴ്ച പുലർച്ചെ 12ന് ശേഷമായിരുന്നു അപകടം. കെഎസ്ആർടിസി ബസിൽ 49 യാത്രക്കാരാണ് ഉണ്ടായിരുന്നത്. മരിച്ചവരിൽ കെഎസ്ആർടിസി ബസ് യാത്രക്കാരനും അദ്ധ്യാപികയും ഉൾപ്പെടുന്നു.

ടൂറിസ്റ്റ് ബസിൽ എറണാകുളം മാർ ബസേലിയോസ് സ്‌കൂളിൽ നിന്ന് ഊട്ടിയിലേക്ക് വിനോദയാത്ര പോയ സംഘമായിരുന്നു. ബസ് അമിത വേഗതയിലായിരുന്നുവെന്ന് ദൃക്‌സാക്ഷികൾ പറയുന്നു. കെഎസ്ആർടിസി ബസും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ചാണ് അപകടം. ആലത്തൂർ, വടക്കാഞ്ചേരി ഫയർഫോഴ്‌സ് യൂണിറ്റും നാട്ടുകാരും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തുന്നത്. അപകടത്തിൽ നിരവധി പേർക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു.

വടക്കാഞ്ചേരി അഞ്ചുമൂർത്തി മംഗലത്താണ് അപകടം. അമിത വേഗതയിൽ വന്ന ടൂറിസ്റ്റ് ബസ് കെഎസ്ആർടിസി ബസിന്റെ പിന്നിൽ ഇടിച്ച് ചതുപ്പിലേക്ക് മറിയുകയായിരുന്നു.

 

Print Friendly, PDF & Email

Leave a Comment

More News