രാജ് പിള്ളയെ കെ എച്ച് എൻ എ പിൻതുണയ്ക്കും: ജി കെ പിള്ള

ചിക്കാഗോ: വിൽ കൗണ്ടി ട്രഷറർ സ്ഥാനത്തേക്ക് റിപ്പബ്ലിക്കൻ സ്ഥാനാർത്ഥിയായി മത്സരിക്കുന്ന രാജ് പിള്ളയുടെ വിജയത്തിനായി ചിക്കാഗോയിലെ എല്ലാ മലയാളികളും സജീവമായി പ്രവർത്തിക്കണമെന്നും നവംബർ എട്ടാം തീയതി നടക്കുന്ന തിരഞ്ഞെടുപ്പിൽ യു എസിലെ മലയാളി സമൂഹം രാജ് പിള്ളയുടെ വിജയത്തിനായി പ്രാർത്ഥിക്കണമെന്നും കേരള ഹിന്ദൂസ് ഓഫ് നോർത്ത് അമേരിക്ക പ്രസിഡന്റ് ജി.കെ. പിള്ള അഭ്യർത്ഥിച്ചു. ചിക്കാഗോ നായർ അസോസിയേഷൻ ഓണാഘോഷ ഉദ്ഘാടന വേളയിൽ സംസാരിക്കുകയായിരുന്നു ജി.കെ പിള്ള. ഇൻഡ്യാ പ്രസ്സ് ക്ലബ് ചിക്കാഗോ ചാപ്റ്റർ പ്രസിഡന്റ് ശിവൻ മുഹമ്മ രാജ് പിള്ളയെ ഫോൺ കോളിലൂടെ പരിചയപ്പെടുത്തി. മുഖ്യധാര സാമൂഹിക രാഷ്ട്രീയ മണ്ഡലങ്ങളിൽ പ്രവർത്തിക്കുന്ന കെ എച്ച് എൻ എ അംഗങ്ങളുടെ പിന്തുണ രാജ് പിള്ളക്ക് ഉറപ്പാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. മലയാളി സമൂഹത്തിന്റെ കൂട്ടായ പിന്തുണ ഉണ്ടാവണമെന്ന് രാജ് പിള്ളയും അഭ്യർത്ഥിച്ചു.

രാജ് പിള്ളയെ കെ എച്ച് എൻ എ യുടെ എച്ച്- കോർ കമ്മിറ്റിയിലേക്ക് സ്വാഗതം ചെയ്യുന്നതായും അടുത്ത എച്ച് – കോർ യോഗത്തിൽ അദ്ദേഹത്തെ പ്രത്യേക ക്ഷണിതാവായി പങ്കെടുപ്പിക്കുമെന്നും ജി.കെ. പിള്ള അറിയിച്ചു.

വ്യത്യസ്ത രംഗങ്ങളിലെ പ്രൊഫഷണനുകളെ ഏകോപിപ്പിച്ച് കെ എച്ച് എൻ എ യുടെ യുവ തലമുറക്ക് മാർഗ്ഗ നിർദ്ദേശങ്ങളും ഭാവി പദ്ധതികൾ കെട്ടിപ്പടുക്കുവാൻ അവശ്യമായ സഹായങ്ങൾ ഉൾപ്പെടെ ലഭ്യമാക്കുന്നതിനും യു എസിലും ഇന്ത്യയിലുമുള്ള വിദ്യാർത്ഥികൾക്ക് ഉപരിപഠനത്തിനും പ്രൊഫഷണൽ പരിശീലനങ്ങൾക്കുമുള്ള സ്കോളർഷിപ്പ് പദ്ധതികൾ ആവിഷ്ക്കരിക്കുന്നതിനുമായി രൂപീകരിക്കപ്പെട്ടിട്ടുള്ള ഉപസമിതിയാണ് എച്ച് – കോർ കമ്മിറ്റിയെന്നും അദ്ദേഹം വിശദീകരിച്ചു.

Print Friendly, PDF & Email

Leave a Comment

More News