യോങ്കേഴ്‌സ്‌ സെന്റ് തോമസ് ഓര്‍ത്തഡോക്സ് ചര്‍ച്ചില്‍ പരിശുദ്ധ ബസേലിയോസ് മാർത്തോമാ മാത്യൂസ്‌ കാതോലിക്കാ ബാവായുടെ സന്ദര്‍ശനം

യോങ്കേഴ്‌സ്‌: യോങ്കേഴ്സ് സെന്റ്‌ തോമസ്‌ ഓര്‍ത്തഡോക്‌സ്‌ ചര്‍ച്ചിന്റെ 51-ാം വാര്‍ഷികത്തോടനുബന്ധിച്ച്‌ വിശുദ്ധ മാര്‍ത്തോമ്മാശ്ലീഹായുടെ സിംഹാസനത്തില്‍ ആരൂഢനായിരിക്കുന്ന പൗരസ്ത്യ കാതോലിക്കായും, മലങ്കര മെത്രാപ്പോലീത്തായുമായ മോറോന്‍ മാര്‍ ബസേലിയോസ് മാര്‍ത്തോമ മാത്യൂസ്‌ തൃതീയന്‍ കാതോലിക്കാ ബാവാ ഒക്ടോബര്‍ 2 രാവിലെ 7:30ന് ഇടവകയിലേക്ക്‌ എഴുന്നെള്ളി വിശുദ്ധ കുര്‍ബാന അര്‍പ്പിച്ചു. ഇടവക വികാരി വെരി. റവ. ഫാ. ചെറിയാന്‍ നീലാങ്കല്‍ കോര്‍ എപ്പിസ്‌കോപ്പ, അസിസ്റ്റന്റ്‌ വികാരി റവ. ഫാ. ഷോന്‍ തോമസ്‌, ഇടവക സെക്രട്ടറി, ട്രഷറര്‍, മാനേജിംഗ്‌ കമ്മിറ്റി, ബോര്‍ഡ്‌ ഓഫ്‌ ട്രസ്റ്റീസ്, മറ്റു ഇടവകാംഗങ്ങള്‍ എല്ലാവരും ചേര്‍ന്ന്‌ ബാവായെ ഹാര്‍ദ്ദവമായി സ്വീകരിച്ചു.

വിശുദ്ധ കുര്‍ബാനക്കുശേഷം ഏകദേശം 11 മണിയോടുകൂടി ജോസഫ്‌ കുരിയാക്കോസിന്റെ അമേരിക്കന്‍ ദേശീയ ഗാനത്തോടുകൂടി പൊതുയോഗം ആരംഭിച്ചു. മുഖ്യാതിഥിയായി യോങ്കേഴ്‌സ്‌ മേയര്‍ മൈക്ക്‌ സ്പാനോ, റവ. ഫാ. കിരിത് ആഞ്ജലോവ് (St. Michael the Arch Angel Ukranian Catholic Church) എന്നിവര്‍ സന്നിഹിതരായിരുന്നു. റവ. ഫാ. ഷോണ്‍ തോമസ് എം.സി. ആയിരുന്നു. മേയര്‍ സ്പോനോ പ്രോക്ലമേഷന്‍ നല്‍കി പരിശുദ്ധ ബാവായെ ആദരിച്ചു.

റവ. ഫാ. ആഞ്ജലോവ് തന്റെ പ്രസംഗത്തില്‍ യുക്രെയിനിനു വേണ്ടി പ്രാര്‍ത്ഥിക്കണമെന്ന്‌ പറഞ്ഞു. റവ. ഫാ. ഷോണ്‍ തോമസും ഇടവക സെക്രട്ടറി വര്‍ഗീസ്‌ പാപ്പന്‍ചിറയും ചേര്‍ന്നു എല്ലാവരേയും സ്വീകരിച്ചു. വികാരിയച്ചന്‍ അദ്ദേഹത്തിന്റെ ഫെലിസിറ്റേഷനില്‍ പള്ളിയുടെ പൈത്യകകത്തെ പറ്റി എടുത്തു പറഞ്ഞു. 1971-ലെ പൊതുയോഗത്തില്‍ പള്ളി വാങ്ങാന്‍ തീരുമാനിക്കുകയും 1972 മെയ്‌ 2ന്‌ കണ്‍ഗ്രിഗേഷന്‍ രജിസ്റ്റര്‍ ചെയ്യുകയും, 1973 മെയ്‌ 8ന്‌ ഹിസ് ഗ്രേസ്‌ മാത്യൂ മാര്‍ അത്താനിയോസ് അമേരിക്കയിലെ ആദ്യത്തെ പള്ളിയായി അംഗീകരിച്ചു കല്പന പുറപ്പെടുവിക്കുകയും ചെയ്തു. അതിനാല്‍ അമേരിക്കയിലെ മാതൃ ചര്‍ച്ച്‌ ആണ്‌ യോങ്കേഴ്സിലെ സെന്റ്‌ തോമസ്‌ ഓര്‍ത്തഡോക്സ്‌ ചര്‍ച്ച്‌. ഈ 51 വര്‍ഷം ഇടവകയ്ക്കു വേണ്ടി പ്രവര്‍ത്തിച്ച എല്ലാവരേയും അച്ചന്‍ ഈ അവസരത്തില്‍ ഓര്‍ക്കുകയും അവരുടെ പ്രയത്നത്തെ അഭിനന്ദിക്കുകയും ചെയ്തു.

സണ്‍‌ഡേ സ്കൂള്‍, മദ്ബഹാ ശുശ്രൂഷകള്‍, എം.എം.വി.എസ്‌. മെന്‍സ്‌ ഫോറം, എം.ജി.ഓ.സി.എസ്.എം എല്ലാ ആത്മീയ സംഘടനകളെയും പ്രതിനിധീകരിച്ച്‌ ഫെലിസിറ്റേഷന്‍ സ്പീച്ച്‌ നല്‍കി. സണ്‍‌ഡേ സ്കൂളിനെ പ്രതിനിധീകരിച്ച്‌ മരിയാ ജോര്‍ജും, എംഎംവിഎസ്‌ അംഗങ്ങളും ഗാനം ആലപിച്ചു. തിരുമേനിയുടെ മറുപടി പ്രസംഗത്തില്‍ അദ്ദേഹം, തന്റെ ആഗ്രഹത്തെ പറ്റി, അതായത്‌ 2052 ല്‍ പള്ളിയുടെ ജന്മദിനം ആണ്‌. നമ്മുടെ സഭ ഉണ്ടായിട്ട്‌ 2000 വര്‍ഷം ആകുന്നും എന്നും സഭയുടെയും, സമൂഹത്തിലെയും മാനുഷിക മൂല്യങ്ങളെ ഉയര്‍ത്തുവാന്‍ നമുക്ക്‌ ഒരു ലക്ഷ്യം ഉണ്ടാകണം. അതോടൊപ്പം നമ്മുടെ യുവജനങ്ങളെ (ഇന്ത്യയ്ക്കു പുറത്ത്‌) പരിഗണിച്ചുകൊണ്ട്‌ അടുത്ത തലമുറ അവരുടെ സ്വന്തം ഭാഷ ആയ ഇംഗ്ലീഷില്‍ തന്നെ ആരാധന നടത്താനുള്ള എല്ലാ കാര്യങ്ങളും നടത്താന്‍ ആഗ്രഹിക്കുന്നു. അതുകൊണ്ട്‌ അവര്‍ക്ക്‌ പ്രാര്‍ത്ഥനയിലെ ഉള്ളടെക്കം മനസ്സിലാക്കി ആരാധിക്കുവാന്‍ സാധിക്കും.

ലോകം നെഗറ്റീവ്‌ എനര്‍ജി കൊണ്ട്‌ ബുദ്ധിമുട്ടുന്നു. ദൈവം ലോകത്തെ സൃഷ്ടിച്ചു. എല്ലാം നല്ലതെന്നു കണ്ടു. എന്നാല്‍, നാം മനുഷ്യര്‍ ആണ്‌ പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നത്‌. ലോകത്തെ രൂപാന്തരപ്പെടുത്തക എന്നുള്ളത് നമ്മുടെ ജോലിയാണ്. ദൈവം നമ്മെയാണ്‌ അത്‌ ഏല്‍പിച്ചിരിക്കുന്നത്‌. നമ്മുടെ ഭവനത്തില്‍ നിന്നു തന്നെ തുടങ്ങണം. നെഗറ്റീവ്‌ ശക്തികളുടെ മൂലകാരണം കണ്ടുപിടിക്കണം. അത്യാഗ്രഹം, അഹങ്കാരം, സ്വാര്‍ത്ഥത ഇവയൊന്നും ദൈവത്തിന്റെ സ്വഭാവം അല്ല. അതെല്ലാം വിട്ട്‌ നമുക്കുള്ളത്‌ പങ്കു വച്ച്‌ ഒരു അര്‍ത്ഥവത്തായ ജീവിതം നയിക്കാം എന്ന്‌ ബാവാ ആഹ്വാനം ചെയ്തു.

സഹോദര ഇടവകയിലെ അച്ചന്മാര്‍, ഡീക്കന്മാര്‍, സെമിനാരി വിദ്യാര്‍ത്ഥികള്‍ ഇവരുടെയെല്ലാം സാന്നിധ്യം വളരെ അനുഗ്രഹമായിരുന്നു. ട്രഷറര്‍ രാജു യോഹന്നാന്റെ നന്ദിപ്രകടനം, കാത്തോലിക്കാ മംഗളഗാനം, കൈമുത്ത്‌, ഫോട്ടോ സെഷന്‍, സ്നേഹവിരുന്ന് എന്നിവയോടു കൂടി പരിപാടികള്‍ സമാപിച്ചു.

Print Friendly, PDF & Email

Leave a Comment

More News