പ്രശസ്ത കലാസംവിധായകന്‍ ആര്‍ട്ടിസ്റ്റ് കിത്തോ അന്തരിച്ചു

കൊച്ചി: പ്രശസ്ത ചലച്ചിത്ര കലാസംവിധായകന്‍ ആര്‍ട്ടിസ്റ്റ് കിത്തോ അന്തരിച്ചു. വാര്‍ദ്ധക്യസഹജമായ അസുഖങ്ങളെത്തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം.

കുറ്റിക്കാട്ട് പൈലിയുടെയും വെറോണിക്കയുടെയും മകനായി കൊച്ചിയിലായിരുന്നു കിത്തോയുടെ ജനനം. ചിത്രകലയിലും ശില്പകലയിലും കുട്ടിക്കാലം മുതല്‍ താത്പര്യമുണ്ടായിരുന്ന കിത്തോ മുതിര്‍ന്നപ്പോള്‍ ചിത്രകൗമുദി എന്ന സിനിമാ മാഗസിനില്‍ എഴുതിയിരുന്ന നീണ്ട കഥകള്‍ക്ക് ഇല്യുസ്‌ട്രേഷന്‍ ചെയ്തുകൊണ്ടായിരുന്നു തുടക്കം. പിന്നീട് ഐ.വി.ശശി സംവിധാനം ചെയ്ത ഈ മനോഹര തീരം എന്ന ചിത്രത്തിലൂടെ കലാസംവിധായകനായി അരങ്ങേറ്റം കുറിച്ചു.

പിന്നീട് നിരവധി സിനിമകളിൽ കലാസംവിധാനവും പരസ്യകലയും അവതരിപ്പിക്കാൻ അവസരം ലഭിച്ചു. പരസ്യങ്ങൾക്കൊപ്പം നിരവധി സിനിമകൾ നിർമ്മിക്കുകയും കഥകൾ എഴുതുകയും ചെയ്തിട്ടുണ്ട്. കിത്തോ പിന്നീട് ചലച്ചിത്രമേഖലയിൽ നിന്ന് വിരമിക്കുകയും ആത്മീയ ജീവിതത്തിലേക്കും ബൈബിൾ പുസ്തകങ്ങളുടെ ചിത്രീകരണത്തിലേക്കും തിരിയുകയും ചെയ്തു. കൊച്ചിയിൽ മകനോടൊപ്പം കിത്തോസ് ആർട്ട് എന്ന സംഘടന നടത്തിവരികയായിരുന്നു.

ഭാര്യ: ലില്ലി, മക്കൾ: അനിൽ കിത്തോ, കമൽ കിത്തോ

Print Friendly, PDF & Email

Leave a Comment

More News