തെക്കൻ കേരളത്തിൽ വ്യാപക മഴ; പന്ത്രണ്ട് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് പരക്കെ കനത്ത മഴ. ഇന്നലെ രാത്രി പെയ്ത മഴയിൽ തലസ്ഥാനത്തെ വിവിധയിടങ്ങളിൽ റോഡുകൾ വെള്ളത്തിനടിയിലായി. 12 ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. അടുത്ത മൂന്ന് മണിക്കൂറിനുള്ളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. മലയോര മേഖലകളിലും കനത്ത മഴ തുടരുകയാണ്.

തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, ഇടുക്കി ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ മിതമായ മഴയ്ക്കും മറ്റു ജില്ലകളില്‍ നേരിയ മഴയ്ക്കും സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ അറിയിപ്പ്. ഇന്ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് എന്നീ ജില്ലകളിലാണ് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.

ഇന്നലെ രാത്രി തുടങ്ങിയ കനത്ത മഴ തെക്കൻ കേരളത്തിൽ തുടരുകയാണ്. തിരുവനന്തപുരം-ചെങ്കോട്ട ദേശീയ പാതയിൽ ചുള്ളിമാനൂർ വഞ്ചുവയിൽ മണ്ണിടിഞ്ഞ് ഗതാഗതം തടസ്സപ്പെട്ടു. ഇന്ന് പുലർച്ചെ നാലോടെയാണ് 20 അടി ഉയരമുള്ള മൺതിട്ട ഇടിഞ്ഞത്. പത്തനംതിട്ട, ആലപ്പുഴ, കൊല്ലം ജില്ലകളിലും കനത്ത മഴയാണ്.

Print Friendly, PDF & Email

Related posts

Leave a Comment