ഡാളസ് മെഥഡിസ്റ്റ് ആശുപത്രിയിൽ വെടിവെപ്പ്; രണ്ട് നഴ്സുമാർ കൊല്ലപ്പെട്ടു

ഡാളസ് : ഡാളസിലെ മെഥഡിസ്റ്റ് ആശുപത്രിയിൽ ശനിയാഴ്ച ഉച്ചയോടെ ഉണ്ടായ വെടിവയ്പ്പിൽ രണ്ടു നഴ്സുമാർ കൊല്ലപ്പെട്ടുവെന്നു പൊലീസ് അറിയിച്ചു. പ്രതിയുമായി മെത്തഡിസ്റ്റ് ഹെൽത്ത് സിസ്റ്റം പൊലീസ് ഏറ്റുമുട്ടുകയും വെടിയേറ്റു പരുക്കേറ്റ പ്രതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവവുമായി ബന്ധപ്പെട്ട് നെസ്റ്റർ ഹെറാനാൾഡ് (30) എന്ന വ്യക്തി പിടിയിലായി. ഇയാൾക്കെതിരെ ക്യാപിറ്റൽ മർഡറിനു കേസെടുത്തുവെന്ന് ഡാലസ് പൊലീസ് ചീഫ് അറിയിച്ചു.

ഒരു കവർച്ചാ കേസുമായി ബന്ധപ്പെട്ട് ജയിലിൽ ആയിരുന്ന നെസ്റ്റർ അടുത്തിടെയാണ് പരോളിൽ ഇറങ്ങിയത്. ആക്ടീവ് ആങ്കിൾ മോണിറ്റർ ഉൾപ്പെടെയാണ് ഇയാൾ പുറത്തിറങ്ങിയത്. എന്താണ് അക്രമത്തിനു പിന്നിലുള്ള കാരണമെന്നു വ്യക്തമല്ലെന്ന് പൊലീസ് പറഞ്ഞു. കൊല്ലപ്പെട്ട രണ്ടു പേരും പ്രസവ വാർഡിലുള്ളവർ ആയിരുന്നുവെന്നാണ് സൂചന. ഇവരെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തു വിട്ടിട്ടില്ല.

പ്രാദേശിക സമയം രാവിലെ 11 മണിയോടെയായിരുന്നു സംഭവം. നോർത്ത് ബെയ്ക്‍ലി അവന്യുവിലെ 1400 ബ്ലോക്കിലാണ് വെടിവയ്പ്പ് നടന്നത്. ‘ഞങ്ങളുടെ കുടുംബത്തിലെ രണ്ടു പേരെ നഷ്ടപ്പെട്ടു’വെന്നാണ് ആശുപത്രി അധികൃതർ പ്രതികരിച്ചത്. നമ്മുടെ ക്രിമിനൽ നീതിന്യായ വ്യവസ്ഥയുടെ പരാജയമാണിതെന്ന് ഡാലസ് പൊലീസ് ചീഫ് എഡ്ഡി ഗ്രാഷ്യ പ്രതികരിച്ചു. ഡാലസ് പൊലീസ് വിശദമായ അന്വേഷണം നടത്തും.

Print Friendly, PDF & Email

Leave a Comment

More News