സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കലല്ല ഗവര്‍ണ്ണര്‍ പദവിയെന്ന് മുഖ്യമന്ത്രി; സംസ്ഥാനത്ത് പ്രതിസന്ധി ഉണ്ടാക്കില്ലെന്ന് സ്പീക്കര്‍

തിരുവനന്തപുരം: ഗവർണറും സർക്കാരും തമ്മിലുള്ള പ്രശ്‌നങ്ങൾ ഭരണ പ്രതിസന്ധിയുണ്ടാക്കില്ലെന്നും, പ്രശ്‌നങ്ങൾ പരിഹരിക്കുമെന്നും സ്പീക്കർ എ എൻ ഷംസീർ പറഞ്ഞു.

എന്നാല്‍, മുഖ്യമന്ത്രിയുടെ വാർത്താസമ്മേളനത്തിൽ ഗവർണർക്കെതിരെ ആഞ്ഞടിച്ചു. ഒമ്പത് സർവ്വകലാശാലകളിലെ വിസിമാരോട് അവരുടെ സ്ഥാനങ്ങൾ രാജിവെക്കണമെന്ന ഗവർണർമാരുടെ നിർദ്ദേശം മുഖ്യമന്ത്രി തള്ളി. കേരളത്തിൽ ചില കാര്യങ്ങൾ ചെയ്യാൻ അദ്ദേഹം അസാധാരണ തിടുക്കം കാണിക്കുന്നു. ഇല്ലാത്ത അധികാരമാണ് ഗവർണർ കാണിക്കുന്നത്. ഗവർണറുടെ നടപടി ഭരണഘടനാ വിരുദ്ധവും ജനാധിപത്യ വിരുദ്ധവുമാണ്. അത് ജനാധിപത്യത്തിന്റെ സത്തയെ നിരാകരിക്കുന്നു. സർക്കാരിനെ പ്രതിരോധത്തിലും പ്രതിസന്ധിയിലുമാക്കാനല്ല ഗവര്‍ണ്ണറുടെ പദവിയെന്ന് പാലക്കാട് വാര്‍ത്താ സമ്മേളനത്തില്‍ മുഖ്യമന്ത്രി പറഞ്ഞു.

Print Friendly, PDF & Email

Leave a Comment

More News