നടി ഷംന കാസിമിന്റെ വിവാഹം ആഢംബരമായി ദുബായില്‍ നടന്നു

നിരവധി സിനിമകളില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്ത് മലയാളികളുടെ മനസ്സില്‍ ഇടം പിടിച്ച ഷംന കാസിം വിവാഹിതയായി. ജെബിഎസ് ഗ്രൂപ്പ് കമ്പനിയുടെ സ്ഥാപകനും സിഇഒയുമായ ഷാനിദ് ആസിഫ് അലിയാണ് വരൻ. ദുബായിൽ വെച്ച് ആഢംബരപൂര്‍‌വ്വമായി നടന്ന ചടങ്ങില്‍ ബന്ധുക്കളും അടുത്ത സുഹൃത്തുക്കളും പങ്കെടുത്തു. ഷംനയുടെ വീവാഹ വീഡിയോകളും ചിത്രങ്ങളും സമൂഹമാധ്യമങ്ങ​ളില്‍ പ്രചരിക്കുന്നുണ്ട്.

വിവാഹത്തിൽ പങ്കെടുക്കാത്തവർക്കായി പ്രത്യേകം റിസപ്ഷനുണ്ടാകുമെന്നാണ് റിപ്പോർട്ട്. വിവാഹ നിശ്ചയത്തിന്റെ ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ട് ഷംന കുറിച്ചു, “എന്റെ കുടുംബത്തിന്റെ അനുഗ്രഹത്തോടെ എന്റെ ജീവിതത്തിന്റെ അടുത്ത ഭാഗത്തേക്ക് കടക്കുന്നു.”

വെള്ളയും പച്ചയും ഓറഞ്ചും കലർന്ന പട്ടുസാരിയും കസവ തട്ടും സ്വർണാഭരണങ്ങളുമായിരുന്നു ഷംനയുടെ വിവാഹ വേഷം. ചുവപ്പും ചാരനിറവും കലർന്ന ബ്രൈഡൽ ലെഹങ്കയാണ് സ്വീകരണത്തിന് ഷംന ധരിച്ചിരുന്നത്.

Print Friendly, PDF & Email

Leave a Comment

More News